ഗവേഷണ ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഗവേഷണ ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ ലൈഫ് സയന്‍സസ്, മാത്തമാറ്റിക്കല്‍ സയന്‍സസ്, കെമിക്കല്‍ സയന്‍സസ്, ഫിസിക്കല്‍ സയന്‍സസ്, എന്‍വയോണ്‍മെന്റല്‍ സയന്‍സസ്, എഞ്ചിനീയറിംഗ് സയന്‍സസ്, എര്‍ത്ത് അറ്റ്‌മോസ്‌ഫെറിക്ക് ഓഷന്‍ ആന്റ് പ്ലാനറ്ററി സയന്‍സസ് എന്നീ വിഷയങ്ങളില്‍ ഗവേഷണ ഫെല്ലോഷിപ്പുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ഓണ്‍ലൈനില്‍ 31 നകം അപേക്ഷകള്‍ നല്‍കണം.  ഡിസംബര്‍ രണ്ടിനാണ് പരീക്ഷ.

2016,2017,2018 വര്‍ഷങ്ങളില്‍ കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാലകളില്‍ നിന്നും എം.എസ്‌സി/എംടെക് വിഷയങ്ങളില്‍ 70 ശതമാനമോ മോ അതില്‍ കൂടുതലോ മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം.

ഓണ്‍ലൈനില്‍ 31 നകം അപേക്ഷകള്‍ നല്‍കണം. അപേക്ഷയുടെ പകര്‍പ്പുകള്‍ ഏഴിന് മുമ്പ് ഡയറക്ടര്‍ കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ്, ടെക്‌നോളജി ആന്റ് എന്‍വയോണ്‍മെന്റ്, ശാസ്ത്ര ഭവന്‍, പട്ടം, തിരുവനന്തപുരം - 695 004 എന്ന വിലാസത്തില്‍ ലഭിക്കണം. 

വിശദ വിവരങ്ങള്‍ക്ക് : www.kscste.kerala.gov.in  


LATEST NEWS