സേവ്‌ എ ഇയര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സേവ്‌ എ ഇയര്‍ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം: വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ്‌ ജൂണില്‍ നടത്തിയ സേവ്‌ എ ഇയര്‍/ഇംപ്രൂവ്‌മെന്റ്‌ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വെബ്‌സൈറ്റില്‍ സ്‌കോറുകള്‍ ലഭ്യമാണ്‌. 

പുനര്‍മൂല്യ നിര്‍ണയവും സൂക്ഷ്‌മപരിശോധനയും നടത്തുന്നതിനുള്ള അപേക്ഷകള്‍ 17 വരെ സംസ്‌ഥാനത്തെ ഏതെങ്കിലും ട്രഷറിയില്‍ നിശ്‌ചിത ഫീസൊടുക്കി അസല്‍ ചെലാന്‍, വെബ്‌സൈറ്റില്‍നിന്നു ലഭിക്കുന്ന സ്‌കോര്‍ ഷീറ്റ്‌ എന്നിവയോടൊപ്പം, പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള അപേക്ഷാ ഫാറത്തിന്റെ മാതൃക പ്രിന്റ്‌ ചെയ്‌ത്‌ പൂരിപ്പിച്ച്‌ വിദ്യാര്‍ത്ഥി പഠനം നടത്തുന്ന സ്‌കൂള്‍ പ്രിന്‍സിപ്പലിനു സമര്‍പ്പിക്കണം.