മെഡിക്കൽ കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്​മിഷൻ നിർത്തിവെച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മെഡിക്കൽ കോളേജുകളിലേക്കുള്ള സ്‌പോട്ട് അഡ്​മിഷൻ നിർത്തിവെച്ചു

കേരളത്തിലെ മെഡിക്കൽ കോളജുകളിലേക്കുള്ള സ്​പോട്ട്​ അഡ്​മിഷൻ നിർത്തിവെച്ചു. സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് സ്​പോട്ട്​ അഡ്​മിഷൻ പൂർണമായും നിർത്തിയത്​. തൊടുപുഴ അൽ അസ്ഹർ, പാലക്കാട്​ പി.കെ ദാസ്​, ഡി.എം വയനാട്​, എസ്​.ആർ തിരുവനന്തപുരം തുടങ്ങിയ മെഡിക്കൽ കോളജുകളിലെ പ്രവേശനം​ സുപ്രീംകോടതി സ്​റ്റേ ചെയ്തതിന് പിന്നാലെയാണ് സ്പോട് അഡ്മിഷൻ നിർത്തിയത്. അനധികൃതമായി കോളജുകളിൽ പ്രവേശനം നേടുന്നവർ പുറത്താകുമെന്നും കോടതി അറിയിച്ചു.

നാല്  സ്വകാര്യ​ മെഡിക്കൽ കോളജുകളിലെ പ്രവേശനത്തിന്​ അനുമതി നൽകിയ ഹൈകോടതി വിധി സുപ്രീംകോടതി താൽക്കാലികമായി സ്​റ്റേ ചെയ്യുകയായിരുന്നു. മെഡിക്കൽ കൗൺസിൽ ഒാഫ്​ ഇന്ത്യയുടെ ഹരജി പരിഗണിച്ചാണ്​ സുപ്രീംകോടതി ഉത്തരവ്​.നാല്​ സ്വകാര്യ മെഡിക്കൽ കോളജുകളിലേക്കുമുള്ള സ്​​േപാട്ട്​ അഡ്​മിഷൻ നിർത്തിവെക്കാനും കോടതി നിർദേശമുണ്ടായിരുന്നു​. 

​നേരത്തെ തൊടുപുഴ അൽ അസ്ഹർ, ഒറ്റപ്പാലം പി.കെ. ദാസ്, വയനാട് ഡി.എം കോളജുകളിൽ 150 വീതം സീറ്റുകളിലേക്കും വർക്കല എസ്.ആർ മെഡിക്കൽ കോളജിൽ 100 സീറ്റിലേക്കുമാണ് ഹൈകോടതി പ്രവേശനാനുമതി നൽകിയത്​. ഇതി​​​ന്റെ അടിസ്ഥാനത്തിൽ സെപ്​തംർ നാല്​ മുതൽ സ്​പോട്ട്​ അഡ്​മിഷനും ആരംഭിച്ചിരുന്നു.