കലാലയങ്ങളില്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം നിര്‍ബന്ധമാക്കി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കലാലയങ്ങളില്‍ ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം നിര്‍ബന്ധമാക്കി

കൊച്ചി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മേധാവിയുടെ ആസ്ഥാനത്തിനു സമീപം ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനത്തിന്റെ അറിയിപ്പ് യു.ജി.സി. നിര്‍ബന്ധമാക്കി. നടപടിക്രമങ്ങളും പോര്‍ട്ടലിന്റെ വിവരങ്ങളും അറിയിപ്പില്‍ കൃത്യമായി പ്രദര്‍ശിപ്പിക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

വൈസ് ചാന്‍സലര്‍, ഡയറക്ടര്‍, ഡീന്‍, പ്രിന്‍സിപ്പല്‍ എന്നിവരുടെ ഓഫീസിനു സമീപം കുട്ടികള്‍ക്ക് ബോധവത്കരണം നല്‍കാന്‍ പാകത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിക്കണം. ഇത്തരം സംവിധാനം കുട്ടികള്‍ ഫലപ്രദമായി ഉപയോഗിക്കുന്നൂവെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാര്‍ക്കാണ്. സര്‍വകലാശാലകളില്‍ ഈ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ അവയ്ക്കു കീഴിലുള്ള കലാലയങ്ങളില്‍ നിന്നുയരുന്ന പരാതികളിലെടുത്ത തീരുമാനങ്ങള്‍ വ്യക്തമാക്കേണ്ടതുമാണ്.

2014-ലാണ് യു.ജി.സി. സ്റ്റുഡന്റ്‌സ് ഗ്രീവന്‍സ് റിഡ്രസല്‍ പോര്‍ട്ടല്‍ തുടങ്ങിയത്. കാര്യമായ വിധത്തില്‍ പ്രവര്‍ത്തിക്കാത്ത സംവിധാനം രോഹിത് വെമൂല കേസിനെത്തുടര്‍ന്നാണ് കൂടുതല്‍ ശ്രദ്ധയിലേക്കു വന്നത്. സംവിധാനത്തിന്റെ യുക്തമായ ഉപയോഗം ഉറപ്പുവരുത്തണമെന്ന് കേന്ദ്ര മാനവശേഷി മന്ത്രാലയം കമ്മിഷനോട് ആവശ്യപ്പെട്ടിരുന്നു. പോര്‍ട്ടലിന്റെ വിലാസം-
www.ugc.ac.in/grievance/ എന്നാണ്.


LATEST NEWS