സര്‍വകലാശാലയുടെ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സര്‍വകലാശാലയുടെ സേവനങ്ങള്‍ ഇനി മുതല്‍ ഓണ്‍ലൈന്‍ വഴിയാക്കുന്നു

വിദ്യാഭ്യാസ വകുപ്പ് കേരളത്തിലെ സര്‍വകലാശാലകളുടെ മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനാക്കുന്നു. അറിയിപ്പുകള്‍ മുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ വരെയുള്ള കാര്യങ്ങള്‍ ഓണ്‍ലൈനില്‍ നിന്നും  ലഭിക്കുന്ന രീതിയിലാക്കും.

സേവനങ്ങള്‍ ഓണ്‍ലൈനിലേക്കു പൂര്‍ണമായി മാറുന്നതിനു മുന്നോടിയായി സര്‍വകലാശാലകളിലെ കംപ്യൂട്ടര്‍ വിഭാഗം മേധാവികള്‍ക്ക് ആവശ്യമായ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതോടൊപ്പം ഓണ്‍ലൈന്‍ ചോദ്യപ്പേപ്പറും ഓണ്‍ലൈന്‍ ചോദ്യബാങ്കും തയ്യാറാക്കും. എം.ജി. സര്‍വകലാശാല ഈ സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു. കണ്ണൂരില്‍ ഇതിനുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്.

പരീക്ഷയ്ക്ക് അരമണിക്കൂര്‍ മുമ്പ് ഓണ്‍ലൈനില്‍ നിന്ന് ചോദ്യപേപ്പര്‍ ലഭ്യമാകുന്ന തരത്തിലാണ് സംവിധാനം ഒരുക്കിയിട്ടുള്ളത്. പ്രിന്‍സിപ്പലിനു ലഭിക്കുന്ന ഒ.ടി.പി. ഉപയോഗിച്ചാണ് ചോദ്യപ്പേപ്പര്‍ എടുക്കുന്നത്. സി.സി.ടി.വി. ക്യാമറ ഉപയോഗിച്ച് കോളേജിലെ പ്രവര്‍ത്തനങ്ങള്‍ വീക്ഷിക്കാനും സംവിധാനമുണ്ടാകും. 

ഓണ്‍ലൈന്‍ ചോദ്യപ്പേപ്പര്‍ സംവിധാനം നിലവില്‍ വരുന്നതോടെ ചോദ്യപ്പേപ്പര്‍ മാറുന്നതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ ഒഴിവാകും. കോളേജുകളില്‍ സ്മാര്‍ട്ട് ക്ലാസ് റൂമുകളും ലൈബ്രറിയും തയ്യാറാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോളേജുകളെയും സര്‍വകലാശാലകളെയും ബന്ധിപ്പിച്ച് വീഡിയോ കോണ്‍ഫറന്‍സിങ്ങിനുള്ള സൗകര്യവും എല്ലായിടത്തുമുണ്ടാവും. സ്റ്റുഡന്റ് ഗ്രിവന്‍സ് സെല്ലുകളും ഓണ്‍ലൈനാക്കും.