ശരിക്കും ലാലേട്ടനെ തള്ളിയിട്ടതാണോ?വാസ്തവം ഇതാണ്!

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ശരിക്കും ലാലേട്ടനെ തള്ളിയിട്ടതാണോ?വാസ്തവം ഇതാണ്!

അനന്തപുരിയില്‍ നടന്ന 'അമ്മ'യുടെ സ്റ്റേജ് ഷോയില്‍ ഡാന്‍സ് കളിക്കുന്നതിനിടയില്‍ മോഹന്‍ലാല്‍ വീണതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചാ വിഷയം. നടി ഹണി റോസിനൊപ്പമുള്ള നൃത്തത്തിനിടയിലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം മലര്‍ന്നടിച്ച് വീണത്. സംഭവം ലൈവായി കണ്ട ആരാധകര്‍ ആകെ പരിഭ്രമിച്ചു നില്‍ക്കവേ ഇതൊന്നും പ്രശ്നമേ അല്ലെന്ന രീതിയില്‍ മോഹന്‍ലാല്‍ ചാടി എഴുന്നേറ്റ് ഡാന്‍സ് മുഴുവിപ്പിക്കുകയായിരുന്നു.  ഈ വീഴ്ചയെ സത്യം പറഞ്ഞാല്‍ നൃത്തത്തിനിടയിലെ ഒരു രംഗമായി കാണേണ്ട കാര്യമേയുള്ളൂ.പക്ഷെ ലാലേട്ടന് പരിക്കുകള്‍ ഉണ്ടോയെന്നും ലാലേട്ടനെ ഹണി റോസ് തള്ളിയിട്ടതനെന്നും ഉള്‍പ്പടെ സോഷ്യല്‍ മീഡിയ യില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചു. എന്നാല്‍ ഇതേക്കുറിച്ച് കൃത്യമായി മനസ്സിലാക്കിയ താരമാവട്ടെ രാവിലെ തന്നെ പുതിയൊരു ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ആശങ്കപ്പെടാനൊന്നുമില്ലെന്ന് ആരാധകര്‍ ഉറപ്പിച്ചത്.

 

മോഹന്‍ലാലിന്‍റെ വീഴ്ചയും തുടര്‍ന്ന് അദ്ദേഹം ചാടി എഴുന്നേറ്റു വീണ്ടും കളിച്ചതിനെ ആഘോഷമാക്കി ട്രോലന്മാരും എത്തിയിട്ടുണ്ട്.അദ്ദേഹത്തിന്റെ സ്ഥാനത്ത് മറ്റൊരു താരമായിരുന്നുവെങ്കില്‍ ഇതല്ലായിരുന്നു സംഭവിക്കുകയെന്നാണ് പലരും പറയുന്നത്
ഹണി റോസ് മോഹന്‍ലാലിനെ ചെറുതായൊന്ന് തള്ളിയതേയുള്ളൂ. അതിനിടയിലാണ് മോഹന്‍ലാലിന് കാലിടറിയത്. ഹണിയുടെ തളള് കാരണമാണ് ഏട്ടന്‍ വീണതെന്ന തരത്തില്‍ താരത്തെ രൂക്ഷമായി വിമര്‍ശിച്ച് നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്.