പ്രശ്‌ന പരിഹാരത്തിന് വഴി തേടാൻ ‘അമ്മ’: എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം ഇന്ന് 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

പ്രശ്‌ന പരിഹാരത്തിന് വഴി തേടാൻ ‘അമ്മ’: എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം ഇന്ന് 

ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​നു​പി​ന്നാ​ലെ ഉ​യ​ർ​ന്ന വി​വാ​ദ​ങ്ങ​ൾ​ക്കും അ​ഭി​പ്രാ​യ​ഭി​ന്ന​ത​ക​ൾ​ക്കും പ​രി​ഹാ​രം തേ​ടി അ​ഭി​നേ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ നി​ർ​ണാ​യ​ക യോ​ഗ​ങ്ങ​ൾ ഇന്ന് കൊച്ചിയിൽ ചേരും. ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തി​നെ​തി​രെ പ​ര​സ്യ​മാ​യി പ്ര​തി​ക​രി​ച്ച അം​ഗ​ങ്ങ​ളു​മാ​യാ​ണ് ആ​ദ്യ ച​ർ​ച്ച. തു​ട​ർ​ന്ന് പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റ​ശേ​ഷ​മു​ള്ള ആ​ദ്യ എ​ക്സി​ക്യൂ​ട്ടി​വ് യോ​ഗം ചേ​രും.

ദിലീപ് വി​ഷ​യം ച​ർ​ച്ച ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് 'അമ്മ'യ്ക്ക് കത്ത് നൽകിയ വി​മ​ൻ ഇ​ൻ സി​നി​മ ക​ല​ക്ടി​വ് (ഡ​ബ്ല്യു.​സി.​സി) അം​ഗ​ങ്ങ​ൾ കൂ​ടി​യാ​യ രേ​വ​തി, പാ​ര്‍വ​തി, പ​ത്മ​പ്രി​യ എന്നിവരുമായും  ഇ​വ​ർ​ക്കൊ​പ്പം വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച ജോ​യ് മാ​ത്യു, ഷ​മ്മി തി​ല​ക​ന്‍ എ​ന്നി​വ​രു​മാ​യും ഇന്ന് ആദ്യ യോഗത്തിൽ ചർച്ച നടക്കും. 

ദി​ലീ​പി​നെ തി​രി​ച്ചെ​ടു​ത്ത ന​ട​പ​ടി പു​നഃ​പ​രി​ശോ​ധി​ക്ക​ണം, അ​ജ​ണ്ട​യി​ൽ ഇ​ല്ലാ​ത്ത വി​ഷ​യ​ത്തി​ൽ സം​ഘ​ട​ന സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളി​ൽ ആ​ശ​ങ്ക​യു​ണ്ട്, ച​ർ​ച്ച​ക്ക് അ​വ​സ​ര​മൊ​രു​ക്ക​ണം എ​ന്നി​വ​യാ​യി​രു​ന്നു രേ​വ​തി, പാ​ര്‍വ​തി, പ​ത്മ​പ്രി​യ എന്നിവർ നൽകിയ ക​ത്തി​ലെ ആ​വ​ശ്യം. ഡ​ബ്ല്യു.​സി.​സി​യു​മാ​യി അ​മ്മ ച​ർ​ച്ച ന​ട​ത്തി​യേ​ക്കു​മെ​ന്ന് സൂ​ച​ന​ക​ളു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ക​ത്തു​ന​ൽ​കി​യ​വ​രു​മാ​യി മാ​ത്രം മ​തി​യെ​ന്ന നി​ല​പാ​ട് സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. 

ജൂ​ണ്‍ 24ന് ​ചേ​ര്‍ന്ന ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ലെ തീ​രു​മാ​ന​ങ്ങ​ളാ​ണ് സം​ഘ​ട​ന​ക്ക്​ അ​ക​ത്തും പു​റ​ത്തും വി​വാ​ദ​ങ്ങ​ൾ​ക്ക് വ​ഴി​തെ​ളി​ച്ച​ത്. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്​​റ്റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് പു​റ​ത്താ​ക്കി​യ ദി​ലീ​പി​നെ യോ​ഗ​ത്തി​ൽ തി​രി​ച്ചെ​ടു​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് ഭാ​വ​ന, റി​മ ക​ല്ലി​ങ്ക​ൽ, ര​മ്യ ന​മ്പീ​ശ​ൻ, ഗീ​തു മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ രാ​ജിവെച്ചിരുന്നു.

ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട കേ​സി​ല്‍ ക​ക്ഷി ചേ​രാ​ന്‍ ര​ണ്ടു വ​നി​ത അം​ഗ​ങ്ങ​ള്‍ ഹൈ​കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ്​ ഉ​ച്ച​ക്ക്​ ര​ണ്ടി​ന് ഹോ​ട്ട​ൽ അ​ബാ​ദ് പ്ലാ​സ​യി​ൽ യോ​ഗം ചേ​രു​ന്ന​ത്. പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റ​ണം എ​ന്ന​തു​ൾ​പ്പെ​ടെ ആ​വ​ശ്യ​ങ്ങ​ൾ ഹ​ർ​ജി​യി​ലു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലാ​ത്ത ആ​ക്ര​മി​ക്ക​പ്പെ​ട്ട ന​ടി എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തെ​ത്തി. സ​ർ​ക്കാ​ർ എ​തി​ർ​പ്പ​റി​യി​ച്ച​തി​നു​പി​ന്നാ​ലെ പ്രോ​സി​ക്യൂ​ട്ട​റെ മാ​റ്റ​ണ​മെ​ന്ന ഹ​ര​ജി​യി​ലെ ആ​വ​ശ്യം അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്ന് ഹ​ണി റോ​സും പ്ര​തി​ക​രി​ച്ച​തോ​ടെ സം​ഘ​ട​ന വീ​ണ്ടും സ​മ്മ​ർ​ദ​ത്തി​ലാ​യി. വ​നി​ത അം​ഗ​ങ്ങ​ളു​ടെ പ​രാ​തി​ക​ൾ​ക്കും ആ​രോ​പ​ണ​ങ്ങ​ൾ​ക്കും പ​രി​ഹാ​രം തേ​ടു​ന്ന​തി​നൊ​പ്പം ഹർ​ജി പി​ൻ​വ​ലി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളും എ​ക്സി​ക്യൂ​ട്ടി​വ് ച​ർ​ച്ച ചെ​യ്യും.


LATEST NEWS