ലോക സുന്ദരന്‍ പദവിയില്‍ ഹൃതിക് റോഷന്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ലോക സുന്ദരന്‍ പദവിയില്‍ ഹൃതിക് റോഷന്‍

ലോകത്തിലെ ഏറ്റവും സുന്ദരനായ നടന്മാരില്‍ ഒന്നാമതെത്തിയിരിക്കുന്നു ഹൃതിക് റോഷന്‍. ബ്രാഡ് പിറ്റ്, ഗോഡ്‌ഫ്രേയ് എന്നീ ഹോളിവുഡ് സുന്ദരന്മാരെയാണ് ഒന്നും രണ്ടും സ്ഥാനത്തേക്ക് തള്ളി ബോളിവുഡിന്റെ സ്വന്തം ഹൃതിക് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. കൂടാതെ, റോബര്‍ട്ട് പാട്ടിന്‍സണ്‍, ഡെന്‍സല്‍ വാഷിങ്ടണ്‍ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളില്‍ ഒതുങ്ങിയിരിക്കുന്നു.ഗ്രീക്ക് ദൈവത്തെ ഓര്‍മിപ്പിക്കുന്ന ആകാരവടിവും സൗന്ദര്യവുമായി ബോളിവുഡിലെ ഖാന്‍ മേധാവിത്വത്തിന് മറുപടിയുമായി നില്‍ക്കുന്ന താരമായ ഹൃതിക് ഇപ്പോള്‍ ഇതാ ലോക സുന്ദരന്‍ എന്ന പദവിയും നേടിയിരിക്കുന്നു.ലോകത്തെ സുന്ദരന്മാരായ താരങ്ങളുടെ ലിസ്റ്റ് പ്രസിദ്ധപ്പെടുത്തിയ World's Top most എന്ന വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃതിക് റോഷന്‍ കൂടുതല്‍ വോട്ടുകള്‍ നേടി ഒന്നാം സ്ഥാനത്തെത്തിയത്. 

മാത്രമല്ല,ലിസ്റ്റില്‍ ആദ്യത്തെ പത്തു പേരില്‍ ഏഴാം സ്ഥാനത്തായി സല്‍മാന്‍ ഖാനുമുണ്ട്. അച്ഛന്‍ രാകേഷ് റോഷന്‍ നിര്‍മ്മിച്ച കഹോ നാ പ്യാര്‍ ഹേ എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ ചുവടുറപ്പിച്ച നടന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പ്രേക്ഷപ്രീതി നേടിയവയാണ്.
 


LATEST NEWS