ഫിലിം ഫെസ്റ്റിവലിൽ നിന്നും സെക്സി ദുർഗ്ഗയുടെ പ്രദർശനം പിൻവലിച്ചതിനെതിരെ സംവിധായകൻ ഹൈക്കോടതിയിൽ 

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഫിലിം ഫെസ്റ്റിവലിൽ നിന്നും സെക്സി ദുർഗ്ഗയുടെ പ്രദർശനം പിൻവലിച്ചതിനെതിരെ സംവിധായകൻ ഹൈക്കോടതിയിൽ 

അന്തർദേശീയ ഫിലിം ഫെസ്റ്റിവലിൽ നിന്നും സെക്സി ദുർഗയെ പിൻവലിച്ചതിനെതിരെ നിയമനടപടിയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ. പാനലിന്‍റെ അനുമതിയില്ലാതെ തന്‍റെ ചിത്രം പിൻവലിച്ചത് ചൂണ്ടിക്കാട്ടി അദ്ദേഹം കേരള ഹൈകോടതിയിൽ ഹർജി നൽകി. സനൽകുമാർ ശശിധരന്‍റെ സെക്സി ദുർഗ, രവി ജാദവിന്‍റെ മറാത്തി സിനിമയായ ന്യൂഡ് എന്നീ സിനിമകളാണ് 13അംഗ ജൂറിയുടെ അനുമതിയില്ലാതെ പിൻവലിച്ചത്. ഐ.ആൻഡ് ബി മന്ത്രാലയമാണ് ചിത്രങ്ങൾ പിൻവലിച്ചത്.

നവംബർ 20 മുതൽ 28വരെ ഗോവയിൽ അരങ്ങേറുന്ന അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവെലിലെ ഇന്ത്യൻ പനോരമ വിഭാഗത്തിൽ പ്രദർശിപ്പിക്കുന്ന സിനിമകളുടെ പട്ടിക ഈ മാസം ഒൻപതിനാണ് പുറത്തുവിട്ടത്.  സിനിമകൾ കണ്ട് വിലയിരുത്തിയ ശേഷം ഇന്ത്യൻ പനോരമ വിഭാഗത്തിലേക്ക് ജൂറി തെരഞ്ഞെടുത്തതായിരുന്നു ഈ രണ്ട് ചിതങ്ങളും.   

ചിത്രങ്ങൾ പിൻവലിച്ച ഐ.ആൻഡ് ബി മന്ത്രാലയത്തിന്‍റെ നടപടിയിൽ പ്രതിഷേധിച്ച് ജൂറി തലവൻ രാജിവെച്ചിരുന്നു. 


LATEST NEWS