ഔദ്യോഗിക വക്​താവ്​ താൻ; നിലപാട് അറിയിച്ചത് മോഹന്‍ലാലുമായി ചര്‍ച്ച ചെയ്തതിന് ശേഷം; സിദ്ദീഖ്​ വാർത്തസമ്മേളനം വിളിച്ചത്​ എന്തിനാണെന്ന്​ അറിയില്ലെന്ന് ജ​ഗ​ദീ​ഷ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഔദ്യോഗിക വക്​താവ്​ താൻ; നിലപാട് അറിയിച്ചത് മോഹന്‍ലാലുമായി ചര്‍ച്ച ചെയ്തതിന് ശേഷം; സിദ്ദീഖ്​ വാർത്തസമ്മേളനം വിളിച്ചത്​ എന്തിനാണെന്ന്​ അറിയില്ലെന്ന് ജ​ഗ​ദീ​ഷ്

കൊ​ച്ചി: ന​ട​ന്‍ സി​ദ്ദി​ഖ് വി​ളി​ച്ചു​ചേ​ര്‍​ത്ത പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞ​ത് അ​മ്മ​യു​ടെ നി​ല​പാ​ട് അ​ല്ലെ​ന്ന് അ​മ്മ ട്ര​ഷ​റ​ര്‍ ജ​ഗ​ദീ​ഷ്. എ​ല്ലാ​വ​ര്‍​ക്കും അ​ഭി​പ്രാ​യ​സ്വാ​ത​ന്ത്ര്യ​മു​ള്ള സം​ഘ​ട​ന​യാ​ണ് അ​മ്മ​യെ​ന്നു വ്യ​ക്ത​മാക്കി. ആശയക്കുഴപ്പമുണ്ടെങ്കില്‍ പരിഹരിക്കേണ്ടത് സിദ്ദിഖാണെന്നും അദ്ദേഹം തുറന്നടിച്ചു. ജഗദീഷിന്റെ പ്രസ്താവന സിദ്ദിഖ് ഇന്നലെ പരസ്യമായി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് പരസ്യപ്രതികരണവുമായി ജഗദീഷ് രംഗത്തെത്തിയിരുന്നു.

മോഹൻലാലാണ്​ എന്നെ ഒൗദ്യോഗിക വക്​താവായി ചുമതലപ്പെടുത്തിയത്​. അദ്ദേഹത്തെ പത്രക്കുറിപ്പിലെ ഒാരോ വാചകവും വായിച്ചുകേൾപ്പിച്ചിരുന്നു. ചില മാറ്റങ്ങൾ നിർദേശിച്ചു. അ​ദ്ദേ​ഹം പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ള്‍ കൂ​ട്ടി​ച്ചേ​ര്‍​ത്ത​ശേ​ഷ​മാ​ണു പ്ര​സി​ഡ​ന്‍റി​ന്‍റെ അ​ന്തി​മ അ​നു​മ​തി​യോ​ടെ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളു​ടെ വാ​ട്ട്സ്‌ആ​പ് ഗ്രൂ​പ്പി​ലും പി​ന്നീ​ട് മാ​ധ്യ​മ​ങ്ങ​ള്‍​ക്കും കു​റി​പ്പ് കൈ​മാ​റി​യ​തെ​ന്നു ജ​ഗ​ദീ​ഷ് പ​റ​ഞ്ഞു.

സി​ദ്ദി​ഖി​ന്‍റെ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നെ​തി​രേ ന​ട​ന്‍ ബാ​ബു​രാ​ജും രം​ഗ​ത്തെ​ത്തി. പ്രസിഡന്റ് മോഹന്‍ലാലിനെയും എക്‌സിക്യൂട്ടീവ് കമ്മറ്റിയേയും മറികടന്ന് സൂപ്പര്‍ ബോഡിയാകാന്‍ ചിലര്‍ ശ്രമിക്കുന്നുവെന്ന് ബാബുരാജ് ആരോപിച്ചു. സിദ്ദിഖ് വാര്‍ത്താ സമ്മേളനം നടത്തിയത് ആരുടെ അനുമതിയോടെയാണെന്ന് ബാബുരാജ് ചോദിച്ചു. വാര്‍ത്താ സമ്മേളനം നടത്തിയ സമയം മുഴുവന്‍ സിദ്ദിഖ് ദിലീപിനെ ന്യായീകരിക്കാനാണ് ശ്രമിച്ചത്. വ്യക്തിപരമായി ദിലീപിനെ പിന്തുയ്ക്കുന്നതില്‍ എതിര്‍പ്പില്ല. എന്നാല്‍ സംഘടനയുടെ പേരില്‍ വേ​ണ്ടെ​ന്നും ബാ​ബു​രാ​ജ് വ്യ​ക്ത​മാ​ക്കി.

നേരത്തെ സിദ്ദിഖും നടി കെ.പി.എ.സി ലളിതയും നടത്തിയ വാര്‍ത്താ സമ്മേളനത്തെ എ.എം.എം.എ തള്ളിപ്പറഞ്ഞിരുന്നു. സിദ്ദിഖ് പറഞ്ഞത് സംഘടനയുടെ ഔദ്യോഗിക നിലപാട് അല്ലെന്നും സംഘടനയുടെ ഔദ്യോഗിക വക്താവ് ജഗദീഷ് തന്നെയാണെന്നും എ.എം.എം.എ വ്യക്തമാക്കിയിരുന്നു.


LATEST NEWS