ദര്‍ശന്‍ നായകനായി എത്തുന്ന കന്നഡ ചിത്രം കുരുക്ഷേത്രയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ദര്‍ശന്‍ നായകനായി എത്തുന്ന കന്നഡ ചിത്രം കുരുക്ഷേത്രയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

കന്നഡ ചിത്രം കുരുക്ഷേത്രയുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. ദര്‍ശന്‍ നായകനായി എത്തുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് കുരുക്ഷേത്ര. ചിത്രം കന്നഡയില്‍ ഓഗസ്റ്റ് ഒന്‍പതിന് റിലീസ് ചെയ്തു. വന്‍ താരനിരയാണ് ചിത്രത്തിലുള്ളത്. മലയാളത്തില്‍ ചിത്രം കുരുക്ഷേത്ര എന്ന പേരില്‍ റിലീസ് ചെയ്യും. ചിത്രം 3ഡിയില്‍ ആണ് പ്രദര്‍ശനത്തിന് എത്തുന്നത്.

ചിത്രം ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളില്‍ ഡബ്ബ് ചെയ്തിറക്കുന്നുണ്ട്. ജെ. കെ. ഭാരവി രചിച്ച് നാഗന്ന സംവിധാനം ചെയ്ത ഇതിഹാസ ചിത്രമാണിത്. ഇന്ത്യന്‍ ഇതിഹാസമായ മഹാഭാരതത്തെ ആസ്പദമാക്കി റാണ എഴുതിയ ഗാദായുദ്ധ എന്ന ഇതിഹാസകാവ്യത്തെ ആസ്പദമാക്കിയാണ് ചിത്രം എടുത്തിരിക്കുന്നത്. ദുര്യോധനന്റെ വീക്ഷണകോണില്‍ നിന്ന് മഹാഭാരതയുദ്ധത്തിന്റെ പുനര്‍വ്യാഖ്യാനമാണ് കഥ.

അംബരീഷ്, വി. രവിചന്ദ്രന്‍, പി. രവിശങ്കര്‍, അര്‍ജുന്‍ സര്‍ജ, സ്‌നേഹ, മേഘന രാജ്, സോനു സൂദ്, ഡാനിഷ് അക്തര്‍ , നിഖില്‍ കുമാര്‍, ഹരിപ്രിയ, ശ്രീനിവാസ മൂര്‍ത്തി, ശ്രീനാഥ്, ശശികുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.


LATEST NEWS