ഇക്കാര്യത്തിൽ കുഞ്ചാക്കോ ബോബൻ മാത്രമാണ് ഒരപവാദമെന്നും റിമ കല്ലിങ്കല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇക്കാര്യത്തിൽ കുഞ്ചാക്കോ ബോബൻ മാത്രമാണ് ഒരപവാദമെന്നും റിമ കല്ലിങ്കല്‍

തന്റേതായ അഭിപ്രായങ്ങള്‍ തുറന്ന് പറയുന്നതില്‍ യാതൊരു മടിയും കാണിക്കാത്ത താരമാണ് റിമ കല്ലിങ്കല്‍. നടിമാരെ മലയാള സിനിമയിൽ ഒതുക്കുന്നുണ്ടെന്ന് റിമ പറയുന്നു. സ്ത്രീകളെ ഒറ്റപ്പെടുത്താൻ എളുപ്പമാണ്. കുറച്ച് പേരല്ലേ ഉള്ളൂ. പ്രതികരിച്ചതിന്റെ പേരിൽ ചിലർക്കൊക്കെ റോൾ നഷ്ടപ്പെടുത്തുന്നുണ്ട്, ചിലരെ ഒറ്റപ്പെടുത്തുന്നുണ്ട്. അതിനി ഒളിച്ചുവയ്ക്കേണ്ട കാര്യമൊന്നുമില്ല. അല്ലെങ്കിലും ഇവിടെ കോക്കസ് ഉണ്ട്, താപ്പാനകളുണ്ട്. അതുകൊണ്ട് എല്ലാവരും ഒന്നിച്ചു നിന്നേ പറ്റൂ. അത് ചിലരെ അസ്വസ്ഥമാക്കുന്നെങ്കിൽ ആക്കട്ടെ - റിമ പറയുന്നു.

തനിക്കും സമാനമായ അനുഭവം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് പറഞ്ഞ താരം, രണ്ടു തവണയാണ് തനിക്ക് വിലക്കേർപ്പെടുത്തിയതെന്നും വെളിപ്പെടുത്തി. ടി.വി ഷോ ചെയ്യുന്നു എന്നു പറഞ്ഞായിരുന്നു ആദ്യം വിലക്കിയത്. ഒരു കാരവൻ ചോദിച്ചതിന് ഭയങ്കര പ്രശ്നം ഉണ്ടായതാണ് രണ്ടാമത്തേത്.

നായകന് പ്രാധാന്യമുള്ള സിനിമകളിലേ അഭിനയിക്കൂ എന്ന് ഒരു നടൻ തന്നോട് പറഞ്ഞിട്ടുണ്ടെന്നും റിമ വെളിപ്പെടുത്തി. വനിതാ വോളിബോൾ താരത്തിന്റെ കഥ പറയുന്ന സിനിമയിൽ താൻ അഭിനയിക്കുന്നുണ്ട്. അതിൽ നായകനാവാമോയെന്ന് ഒരു നടനോട് ചോദിച്ചു. എന്നാൽ നായകന് പ്രാധാന്യമുള്ള സിനിമകളിലേ അഭിനയിക്കൂ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ഇക്കാര്യത്തിൽ കുഞ്ചാക്കോ ബോബൻ മാത്രമാണ് ഒരപവാദമെന്നും റിമ വെളിപ്പെടുത്തി. ആ അർത്ഥത്തിൽ കുഞ്ചാക്കോ ബോബൻ ഒരു പ്രതിഭാസമാണെന്നും റിമ പറ‌ഞ്ഞു. നായകന്മാരെ പോലെ നായികമാരും ഇങ്ങനെ പറഞ്ഞാൽ എന്താവും സ്ഥിതിയെന്നും റിമ ചോദിച്ചു.


LATEST NEWS