കുഞ്ഞാലി മരയ്ക്കാര്‍....പേരിലെ പോര്‌..??

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കുഞ്ഞാലി മരയ്ക്കാര്‍....പേരിലെ പോര്‌..??

പ്രിയദര്‍ശന്‍ മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാന്‍ ഒരുങ്ങിയപ്പോള്‍ അതേ കഥയുമായി സന്തോഷ് ശിവനും മമ്മൂട്ടിയെ നായകനാക്കി സിനിമ നിര്‍മ്മിക്കുകയാണ്. കോഴിക്കോട്ടെ സാമുതിരിയുടെ മുസ്ലിം പടത്തലവനായിരുന്ന കുഞ്ഞാലി മരക്കാരുടെ ജീവിതകഥ ആസ്പദമാക്കി സിനിമ വരുന്ന കാര്യം വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞിരുന്നതാണ്.

മമ്മൂട്ടി നായകനാകുന്ന സിനിമയെ കുറിച്ച് മാത്രമായിരുന്നു കേട്ടിരുന്നതെങ്കില്‍ ഈ നവംബര്‍ ഒന്നിനായിരുന്നു പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം കുഞ്ഞാലി മരക്കാര്‍ ആണെന്ന് പറഞ്ഞത്. പിന്നാലെ മമ്മൂട്ടി ചിത്രത്തില്‍ നിന്നും പോസ്റ്ററും ട്രെയിലറും പുറത്തിറക്കി.ഓഗസ്റ്റ് സിനിമമാസ് നിര്‍മ്മിക്കുന്ന മമ്മൂട്ടിചിത്രത്തിന് ടിപി രാജീവനും ശങ്കര്‍രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.പേര് കുഞ്ഞാലി മരയ്ക്കാറെന്നാണെങ്കിലും കുഞ്ഞാലി മരയ്ക്കാര്‍ 4മന്റെയും 2ന്റെയും ആയിരുന്നു രണ്ട് കഥകളും.തല്‍ക്കാലം ഒരു മത്സരത്തിനില്ലെന്ന നിലപാടാണ് പ്രിയദര്‍ശന് .ഇതിഹാസ പുരുഷന്മാരുടെ ജീവിതകഥ പറയുന്ന സിനിമകള്‍ നിര്‍മ്മിക്കുന്നതിന് ഇതുപോലെ തന്നെ മുമ്പും തര്‍ക്കങ്ങള്‍ നടന്നിട്ടുണ്ട്. പ്രശസ്ത സിനിമാ നിര്‍മാതാക്കളായ ഭാരതിരാജയും ബാലയും ഒരു കഥ കൊണ്ട് രണ്ട് സിനിമ എടുക്കുന്നതിന് വേണ്ടി മത്സരിച്ചത് സിനിമാ ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയിരുന്നു.