കമല്‍ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടലിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കമല്‍ സംവിധാനം ചെയ്യുന്ന പ്രണയ മീനുകളുടെ കടലിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി

പ്രണയ മീനുകളുടെ കടല്‍ എന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തിറങ്ങി. വിനായകന്‍, ദിലീഷ് പോത്തന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളായി ചിത്രത്തില്‍ എത്തുന്നു. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കമല്‍ ആണ്.

ചിത്രത്തില്‍ പുതുമുഖ നായകനായി ഗാബ്‌റി ജോസും നായികയായി ഋദ്ധി കുമാറും എത്തുന്നു. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. വിഷ്ണു പണിക്കര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. ജിതിന്‍ പുത്തഞ്ചേരി, ആതിര, ശ്രേയ തുടങ്ങിയ ഒട്ടേറെ പുതുമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലക്ഷദീപിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുങ്ങുന്നത്.


LATEST NEWS