റീബ മോണിക്കയുടെ തമിഴ് ചിത്രം ‘ജറുഗണ്ടി’ ഉടന്‍ തീയറ്ററിലേയ്ക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റീബ മോണിക്കയുടെ തമിഴ് ചിത്രം ‘ജറുഗണ്ടി’ ഉടന്‍ തീയറ്ററിലേയ്ക്ക്

റീബ മോണിക്കയുടെ തമിഴ് ചിത്രം 'ജറുഗണ്ടി' ഉടന്‍ തീയറ്ററിലേയ്ക്ക് എത്തുന്നു. പൈപ്പിന്‍ ചോട്ടിലെ പ്രണയം, ജേക്കബ്ബിന്റെ സ്വര്‍ഗഗാജ്യം തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ നായികയായ റീബ മോണിക്ക തമിഴില്‍ അഭിനയിക്കുന്ന ചിത്രമാണ് ജറുഗണ്ടി. ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു കഴിഞ്ഞു. നവംബര്‍23ന് ചിത്രം തീയേറ്ററുകളിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

ആക്ഷേപഹാസ്യം,പ്രണയം, ആക്ഷന്‍ എന്നിവ ചേര്‍ന്ന ഒരു വിനോദ യാത്രയാണ് ചിത്രത്തിന്റെ പ്രമേയം.ജയ് നായകനാകുന്ന ചിത്രം പിച്ചുമാണിയാണ് സംവിധാനം ചെയ്യുന്നത്. വിജയം പ്രതീക്ഷിച്ച് ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് സിനിമയുടെ അണിയറപ്രവര്‍ത്തകര്‍.