ഇരുന്നൂറ് കോടി കളക്ഷനുമായി ‘അന്ധാദൂന്‍’

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇരുന്നൂറ് കോടി കളക്ഷനുമായി ‘അന്ധാദൂന്‍’

ചൈനയില്‍ നിന്ന് ഇരുന്നൂറ് കോടി കളക്ഷനുമായി 'അന്ധാദൂന്‍' തകര്‍ക്കുകയാണ്‌. ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത് തബു, ആയുഷ്മാന്‍ ഖുറാന, രാധിക ആപ്തെ എന്നിവരുടെ ഗംഭീര പ്രകടനങ്ങളാല്‍ ശ്രദ്ധേയമായ 2018ലെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ അന്ധാദൂന്‍ ചൈനീസ് തിയേറ്ററുകളില്‍ വമ്പന്‍ ഹിറ്റ്. ചിത്രം ഇതിനോടകം 200 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു.

'പിയാനോ പ്ലെയര്‍' എന്ന ടൈറ്റിലിലാണ് ചിത്രം ചൈനയില്‍ പ്രദര്ശനത്തിനെത്തിയത്. ഏപ്രില്‍ മൂന്നിനാണ് ചിത്രം ചൈനയില്‍ പ്രദര്‍ശനത്തിന് എത്തിയത്. 97 കോടിയാണ് ചിത്രം ഇതിനോടകം നേടിയത്. വയാകോം 18 മോഷന്‍ പിക്ചേഴ്സ് നിര്‍മ്മിച്ച ചിത്രത്തിനായി ഛായാഗ്രഹണം മലയാളിയായ കെ.യു മോഹനനും സംഗീത സംവിധാനം അമിത് ത്രിവേദിയുമാണ് നിര്‍വ്വഹിച്ചിരുന്നത്.