ആര്യയെ അല്ലാതെ താന്‍ മറ്റാരെയും വിവാഹം കഴിക്കില്ല; അബര്‍നദി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആര്യയെ അല്ലാതെ താന്‍ മറ്റാരെയും വിവാഹം കഴിക്കില്ല; അബര്‍നദി

നടന്‍ ആര്യയുടെ ജീവിത പങ്കാളിയെ തിരഞ്ഞെടുക്കാന്‍ സംഘടിപ്പിച്ച എങ്ക വീട്ടു മാപ്പിളൈയില്‍ വിജയസാധ്യത കല്‍പിക്കപ്പെട്ടയാളായിരുന്നു കുംഭകോണം സ്വദേശി അബര്‍നദി. മത്സരാര്‍ഥികളില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചതും അബര്‍നദിക്കായിരുന്നു. സോഷ്യല്‍ മീഡിയയില്‍ അബര്‍നദി ആര്‍മി വരെ തുടങ്ങിയിരുന്നു. അവസാന ഘട്ടത്തിലാണ് അബര്‍നദി പുറത്തായത്. ഇതിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഷോ അവസാനിച്ച് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ ആര്യയുടെ ആരാധകരെ ഞെട്ടിപ്പിച്ച് രംഗത്ത് വന്നിരിക്കുകയാണ് അബര്‍നദി. ആര്യയെ അല്ലാതെ താന്‍ മറ്റാരെയും വിവാഹം കഴിക്കില്ലെന്ന ദൃഢ പ്രതിജ്ഞയിലാണ് അബര്‍നദി. ഒരു തമിഴ്ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അബര്‍നദിയുടെ പുതിയ വെളിപ്പെടുത്തല്‍.

‘ഞാന്‍ ആര്യയെ അല്ലാതെ വേറെ ആരെയും വിവാഹം കഴിക്കുകയില്ല. വിവാഹം കഴിച്ചില്ലെങ്കില്‍ ഞാന്‍ ഒറ്റയ്ക്ക് ജീവിക്കും. എനിക്കിപ്പോള്‍ വിവാഹത്തില്‍ താല്‍പര്യം ഇല്ല. വിവാഹം അല്ലാതെ ജീവിതത്തില്‍ മറ്റു വലിയ കാര്യങ്ങളുണ്ട്. ആദ്യം അതെല്ലാം ചെയ്തു തീര്‍ക്കണം. ഷോയില്‍ പങ്കെടുക്കുന്ന വിവരം വീട്ടില്‍ ആദ്യം ആരോടും പറഞ്ഞില്ല. അനിയത്തിയോട് മാത്രം വിവരം പറഞ്ഞു. അവള്‍ എല്ലാ പിന്തുണയും നല്‍കി.

എനിക്ക് ആര്യയോട് ഒരു ചെറിയ ഇഷ്ടം മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഷോയില്‍ വന്നപ്പോളും അങ്ങനെയായിരുന്നു. പക്ഷേ ക്രമേണ ഞാന്‍ ആര്യയെ പ്രണയിച്ചു. എന്റെ മനസ്സില്‍ ഇപ്പോള്‍ അദ്ദേഹം മാത്രമേയുള്ളൂ. എന്നെ വേണ്ടെന്ന് വച്ചതിന് കാരണം വ്യക്തമായി അറിയില്ല. എനിക്ക് തോന്നുന്നത് അദ്ദേഹത്തിന് ഷോയ്ക്ക് വന്നതിന് ശേഷം സാമ്പത്തികമായി എന്തൊക്കെയോ പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ട്. നിങ്ങള്‍ എല്ലാവരും വിചാരിക്കുന്ന പോലെ ആര്യ അത്ര സന്തോഷവാനല്ല. എന്തൊക്കെയോ സമ്മര്‍ദ്ദങ്ങളുണ്ട്.

ഷോ കഴിഞ്ഞു പുറത്ത് വന്നതിന് ശേഷം ഞാന്‍ ആര്യയെ കണ്ടില്ല. ഞാന്‍ പുറത്തുപോയ അന്ന് സംസാരിച്ചിരുന്നു. ഫോട്ടോയെല്ലാം എടുത്ത് തമാശയൊക്കെ പറഞ്ഞാണ് പിരിഞ്ഞത്. നന്നായി സംസാരിച്ചു. ആര്യ എന്നെ വിവാഹം ചെയ്യുമെന്ന് എനിക്ക് തോന്നിയിരുന്നു. എന്നെ ഇഷ്ടമായെന്ന് പറഞ്ഞിട്ടുണ്ട്. ആര്യയുടെ സുഹൃത്തുക്കളും എന്നോട് സ്വകാര്യമായി അത് പറഞ്ഞിട്ടുണ്ട്. ഷോയില്‍ നിന്ന് പുറത്തായപ്പോള്‍ സംഗീത മാം എന്നെ ഒരുപാട് ഉപദേശിച്ചു. ഇത് വിവാഹം ചെയ്യേണ്ട പ്രായമല്ല എന്നും പഠിക്കണം ലോകം കാണണമെന്നുമെല്ലാം.

ഞാന്‍ ഉമ്മ വച്ചതും കെട്ടിപ്പിടിച്ചതുമെല്ലാം തെറ്റാണെന്ന് പറഞ്ഞ് പലരും വരാറുണ്ട്. എനിക്കതില്‍ തെറ്റു തോന്നുന്നില്ല. കാരണം എനിക്ക് ആര്യയെ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തോട് കടുത്ത പ്രണയമാണ്.’ ഞാന്‍ ഇപ്പോള്‍ സുഖമായിരിക്കുന്നു. കൂടുതല്‍ കരുത്തയാണ്. ഫെയ്സ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമെല്ലാം വരുന്ന അഭിപ്രായപ്രകടനങ്ങളും ആശംസകളുമെല്ലാം ഞാന്‍ കാണുന്നുണ്ട്. എല്ലാവരോടും ഞാന്‍ നന്ദി പറയുന്നു. ഇതിനൊക്കെ ഞാന്‍ ലൈവായി തന്നെ വന്ന് മറുപടി നല്‍കാം. എല്ലാറ്റിനും ഒരു കാരണമുണ്ട്. 

സത്യസന്ധമായാണ് ഞാന്‍ എല്ലാം പറഞ്ഞതും ചെയ്തതും. അതിന് ഒരു സ്‌ക്രിപ്റ്റില്ലായിരുന്നു. മനസ്സില്‍ തോന്നിയ കാര്യം മാത്രമാണ് ഞാന്‍ അവിടെ പറഞ്ഞത്. ഇതിനെക്കുറിച്ച് നിങ്ങള്‍ പലതും കേള്‍ക്കുന്നുണ്ടാകും. അതൊന്നും വിശ്വസിക്കരുത്. ഞാന്‍ നേരിട്ട് തന്നെ വന്ന് നിങ്ങളോട് കാര്യങ്ങള്‍ പറയുന്നുണ്ട്. അതിനുവേണ്ടി അല്‍പം കാത്തിരിക്കൂ. ഷോയില്‍ എന്റെ ഭാഗത്ത് നിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് ഞാന്‍ ക്ഷമ ചോദിക്കുന്നു’-അബര്‍നദി പറ


LATEST NEWS