മാസ് ലുക്കിൽ മമ്മൂട്ടി; അബ്രഹാമിന്റെ സന്തതികളുടെ​​ പോസ്റ്റർ പുറത്ത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മാസ് ലുക്കിൽ മമ്മൂട്ടി; അബ്രഹാമിന്റെ സന്തതികളുടെ​​ പോസ്റ്റർ പുറത്ത്

കാത്തിരിപ്പിനൊടുവിൽ 'അബ്രഹാമിന്റെ സന്തതികളു'ടെ സെക്കന്റ് ലുക്ക് പോസ്റ്ററും വന്നു. മാസ്സ് ചിത്രമാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന സന്ദേശമാണ് ചിത്രത്തിന്റെ പുതിയ പോസ്റ്റർ തെളിയിക്കുന്നത്.  ദി ഗ്രേറ്റ്​ ഫാദറിന്​ ശേഷം മെഗാസ്റ്റാർ മമ്മൂട്ടിയും ഹനീഫ്​ അദേനിയുമൊന്നിക്കുന്ന ചിത്രമാണ് അബ്രഹാമിന്റെ സന്തതികൾ. ഷാജി പാടൂരാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 

വർഷങ്ങളോളം പല പ്രമുഖ സംവിധായകരുടെയും അസോസിയേറ്റായി പ്രവർത്തിച്ച ഷാജി പാടൂർ ആദ്യമായി സംവിധായക​​​​ന്റെ തൊപ്പിയണിയുന്ന ചിത്രത്തി​ന്​ തിരക്കഥയൊരുക്കുന്നത്​ ഹനീഫ്​ അദേനിയാണ്. ഗുഡ്​വിൽ എൻറർടൈൻമെൻസിന്റെ ബാനറിൽ ടി.എൽ ജോർജ്,​ ജോബി ജോർജ്​ എന്നിവരാണ്​ അബ്രഹാമി​​​​ന്റെ  സന്തതികൾ നിർമിക്കുന്നത്.

ടേക്​ ഒാഫ്​ സംവിധായകൻ മഹേഷ്​ നാരായണൻ എഡിറ്റിങ്​ നിർവഹിക്കുന്നു. ആൽബി ഛായാഗ്രഹണവും ഗോപി സുന്ദർ സംഗീതവും നിർവഹിച്ചിരിക്കുന്നു. ദേശീയ പുരസ്​കാര ജേതാവായ സന്തോഷ്​ രാമനാണ്​ ചിത്രത്തി​​ന്റെ കലാ സംവിധാനം. ചിത്രത്തിന്റെ ആദ്യ പോസ്റ്റർ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.