തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ജയസൂര്യക്ക് പരിക്കേറ്റു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടൻ ജയസൂര്യക്ക് പരിക്കേറ്റു

നടൻ ജയസൂര്യക്ക് ചിത്രീകരണത്തിനിടെ പരിക്കേറ്റു. താരം നായകനാകുന്ന തൃശൂര്‍ പൂരം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയാണ് തല കറങ്ങി വീണ് പരിക്ക് പറ്റിയത്. തലക്കേറ്റ പരിക്ക് കാരണം ജയസൂര്യയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്ഷൻ രംഗത്തിനിടെയായിരുന്നു താരം തലകറങ്ങി വീണത്. തുടര്‍ച്ചയായ സംഘട്ടനരംഗം ജയസൂര്യയെ ക്ഷീണിതനാക്കിയിരുന്നു. ഇതാണ് അപകടത്തിന് കാരണമായത്. സംഭവത്തെ തുടര്‍ന്ന് സിനിമയുടെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. 14നായിരിക്കും ഇനി ജയസൂര്യ ഭാഗമായുള്ള തുടര്‍ന്നുള്ള ചിത്രീകരണം ആരംഭിക്കുക.

സംഗീതസംവിധായകനായ രതീഷ് വേഗ ആദ്യമായി തിരക്കഥയും സംഭാഷണവും രചിക്കുന്ന ചിത്രമാണ് തൃശൂര്‍ പൂരം. ഫ്രൈഡേ ഫിലിംസിന് വേണ്ടി വിജയ് ബാബുവാണ് സിനിമ നിര്‍മ്മിക്കുന്നത്. വിജയ് ബാബു ചിത്രത്തില്‍ ഒരു കഥാപാത്രമായും എത്തുന്നുണ്ട്.  രാജേഷ് മോഹനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.


LATEST NEWS