ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ സംവിധായകനാകുന്നു; നായകൻ പൃഥ്വിരാജ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ചലച്ചിത്ര നടൻ കലാഭവൻ ഷാജോൺ സംവിധായകനാകുന്നു; നായകൻ പൃഥ്വിരാജ്

മലയാളികളുടെ ഇഷ്ടനടൻ കലാഭവൻ ഷാജോൺ സംവിധായകനാകുന്നു, തന്റെ ആദ്യ സംവിധാ നസംരംഭത്തിൽ  നായകനാകുന്നത് പ്രിയതാരം പൃഥ്വിരാജ്. പിറന്നാൾ ദിനത്തിൽ പൃഥ്‌വി തന്നെയാണ് ഫേസ്ബുക്കിലൂടെ ഇ വിവരം പ്രേക്ഷകരെ അറിയിച്ചത്,' ബ്രദേഴ്‌സ് ഡേ ' എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത് , 'ഷാജോൺ ചേട്ടന്റെ തിരക്കഥയുടെ മികവും അദ്ദേഹം അത് അവതരിപ്പിച്ച രീതിയും ഏറെ ഇഷ്ട്ടപെട്ടു അതുകൊണ്ട് അത് സംവിധാനം ചെയ്യാൻ അനുയോജ്യൻ ഷാജോൺ ചേട്ടൻ തന്നെയാണെന്ന് എനിക്ക് തോന്നി'- പൃഥ്വിരാജ് പറഞ്ഞു. കോമഡിക്കും ആക്ഷനും പ്രാധാന്യം നൽകുന്ന ചിത്രം ഒരു ഫാമിലി എന്റർടൈനറാണ്. നിലവിൽ പൃഥ്വിരാജ് സംവിധാനം ചെയുന്ന ലൂസിഫറിൽ ഒരു ശ്രദ്ധേയ വേഷത്തിൽ ഷാജോൺ അഭിനയിക്കുന്നുണ്ട്.  


LATEST NEWS