നടി ശ്രീ റെഡ്ഡിക്കെതിരെ നിയമനടപടിയുമായി നാനി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടി ശ്രീ റെഡ്ഡിക്കെതിരെ നിയമനടപടിയുമായി നാനി

നടി ശ്രീ റെഡ്ഡിക്കെതിരെ നിയമനടപടിയുമായി നാനി.  നാനി പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് ശ്രീ റെഡ്ഡിക്കെതിരെ നടപടിയെടുക്കുന്ന വിവരം വ്യക്തമാക്കിയത്. നാനിക്കെതിരെ ശ്രീ റെഡ്ഡി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് കടുത്ത ലൈംഗികാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. ഇതെ തുടര്‍ന്നാണ് നാനിയുടെ നീക്കം.

തെലുഗ് സിനിമയെ ഏറെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളും പ്രതിഷേധവും. സംവിധായകനും നടനുമായ ശേഖര്‍ കമ്മൂല, ഗായകന്‍ ശ്രീറാം, നടന്‍ റാണാ ദഗ്ഗുബാട്ടിയുടെ സഹോദരന്‍ അഭിറാം ദഗ്ഗുബാട്ടി, സംവിധായകനും തിരക്കഥാകൃത്തുമായ ശിവ കൊര്‍ത്താല തുടങ്ങിയവര്‍ക്കെതിരേയും ഗുരുതരമായ ആരോപണങ്ങളുമായി ശ്രീ റെഡ്ഡി രംഗത്ത് വന്നിരുന്നു. അതില്‍ ഏറ്റവും അവസാനം രംഗത്ത് വന്നത് നാനിക്കെതിരെ ആയിരുന്നു.

നിങ്ങളെപ്പോലെ തരം താഴ്ന്ന പ്രതികരണങ്ങള്‍ക്ക് ഞാന്‍ മുതിരുന്നില്ല. നിങ്ങളുടെ ആവശ്യവും അത് തന്നെയാണ്. ഞാന്‍ നിയമനടപടിക്ക് ഒരുങ്ങുകയാണ്. അതിന്റെ ആദ്യപടിയായി വക്കീല്‍  നോട്ടീസ് അയച്ചു കഴിഞ്ഞു. മാനനഷ്ടക്കേസാണ് നല്‍കിയിരിക്കുന്നത്.

മൃദു സമീപനമുള്ള ഒരാളാണെന്ന് തോന്നിയാല്‍ ഇവിടെ ആര്‍ക്കും അയാളെ തിരഞ്ഞെടുത്ത് ആക്രമിക്കാം. സത്യമല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിക്കാം. എനിക്ക് എന്നെക്കുറിച്ച് ആധിയില്ല. പക്ഷേ ഞാന്‍ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് ദുഖമുണ്ട്. ക്ലിക്ക്‌സിനും വ്യൂസിനും വേണ്ടി എന്ത് വൃത്തികേട് വേണമെങ്കിലും ഇത്തരക്കാര്‍ പ്രസിദ്ധീകരിക്കും. ഇതെക്കുറിച്ച് എനിക്ക് ഇനി ഒന്നും പറയാനില്ല- നാനി കുറിച്ചു.