വിദ്യഭ്യാസം കോളേജ് എന്നിവ സംബന്ധിച്ച ചോദ്യത്തിന് റാണയുടെ ഞെട്ടിപ്പിക്കുന്ന മറുപടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിദ്യഭ്യാസം കോളേജ് എന്നിവ സംബന്ധിച്ച ചോദ്യത്തിന് റാണയുടെ ഞെട്ടിപ്പിക്കുന്ന മറുപടി

റാണാ ദഗ്ഗുബാട്ടിയുടെ പുതിയ ചിത്രമായ നേനേ രാജു നേനേ മന്ത്രിയുടെ പ്രചരണവുമായി ബന്ധപ്പെട്ട് ആരാധകരുടെ 99 ചോദ്യങ്ങള്‍ക്ക് കിടിലന്‍ മറുപടിയാണ് റാണ നല്‍കിയത്. വിദ്യഭ്യാസം കോളേജ് എന്നിവ സംബന്ധിച്ച ചോദ്യത്തിന് റാണ ഞെട്ടിപ്പിക്കുന്ന മറുപടിയാണ് നല്‍കിയത്. താന്‍ കോളേജില്‍ പോയിട്ടില്ലെന്നായിരുന്നു റാണയുടെ മറുപടി.

റാണ കോളേജില്‍ പോകാത്തതാണോ അല്ലെങ്കില്‍ പാതിവഴിക്ക് പഠനം ഉപേക്ഷച്ചതാണോ എന്നൊന്നും വ്യക്തമാക്കിയിട്ടില്ല.

കൂടുതല്‍ ആളുകള്‍ക്കും അറിയേണ്ടത് റാണയുടെ ജീവിതചര്യകളെക്കുറിച്ചും ഭക്ഷണ രീതിയെക്കുറിച്ചുമായിരുന്നു. അതിനിടയില്‍ തന്നെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ച താരങ്ങള്‍ അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍, സില്‍വെസ്റ്റര്‍ സ്റ്റാലോണ്‍, ബ്രൂസ്‌ലി, അമിതാഭ് ബച്ചന്‍ എന്നിവരാണെന്നും അഭിനയം തിരഞ്ഞെടുക്കാന്‍ തനിക്ക് പ്രേരണയായതെന്നും ഇവരാണെന്നും റാണ വെളിപ്പെടുത്തി.


 


LATEST NEWS