നടിയെ ആക്രമിച്ച്‌ കേസ് : വിചാരണ  നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടിയെ ആക്രമിച്ച്‌ കേസ് : വിചാരണ  നടപടികള്‍ നിര്‍ത്തിവെക്കണമെന്ന് ദിലീപ് സുപ്രീംകോടതിയില്‍

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നിറുത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് വീണ്ടും സുപ്രിംകോടതിയിലേക്ക്. ദൃശ്യങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകുന്നത് വരെ വിചാരണ നടപടികള്‍ നിറുത്തിവയ്ക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കേസ് വെള്ളിയാഴ്ച കോടതി പരിഗണിക്കും.

വിചാരണ നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ ദിലീപിന്റെ അപേക്ഷ അടിയന്തിരമായി പരിഗണിക്കണം എന്ന് സീനിയര്‍ അഭിഭാഷകന്‍ മുകുള്‍ റോത്തഗി ജസ്റ്റിസ് എ.എം.ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചിന് മുമ്ബാകെ ആവശ്യപ്പെട്ടു. പരിശോധന ഫലം വരുന്നതിന് മുമ്ബ് വിചാരണ നടപടികള്‍ നടത്തുന്നത് നിയമപരമായ അവകാശങ്ങള്‍ നിഷേധിക്കുന്നതിന് തുല്യമാണ്‌. സുപ്രീം കോടതി വിധിയുടെ ലംഘനമാകും അതെന്നും മുകുള്‍ റോത്തഗി ചൂണ്ടിക്കാട്ടി. 

നേരത്തെകേസില്‍ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് നല്‍കിയ ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് ദിലീപിനെ പ്രതി ചേര്‍ത്ത് കേസില്‍ വിചാരണ നടപടികള്‍ ആരംഭിച്ചിരുന്നു.
 


LATEST NEWS