നടന്‍ നാനിക്കെതിരേ വീണ്ടും ഭീഷണിയുമായി നടി ശ്രീ റെഡ്ഡി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നടന്‍ നാനിക്കെതിരേ വീണ്ടും ഭീഷണിയുമായി നടി ശ്രീ റെഡ്ഡി

നടന്‍ നാനിക്കെതിരേ വീണ്ടും ഭീഷണിയുമായി നടി ശ്രീ റെഡ്ഡി. നാനി ഒരു പാട് പെണ്‍കുട്ടികളെ തന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും എല്ലാം ഒരിക്കല്‍ പുറത്ത് വരുമെന്നും ശ്രീ റെഡ്ഡി കുറച്ച് നാളുകള്‍ക്ക് മുന്‍പ് വെളിപ്പെടുത്തിയിരുന്നു.

നാനിക്കൊപ്പമുള്ള തന്റെ ചിത്രങ്ങള്‍ ഉടന്‍ പുറത്ത് വിടുമെന്നാണ് ഭീഷണി. ‘നാനി+ ശ്രീ റെഡ്ഡി= ഡേര്‍ട്ടി പിക്ചര്‍… ഉടന്‍’ ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

നാനിയുടെ വിവാദ വീഡിയോ അല്ലെങ്കില്‍ ചിത്രങ്ങള്‍ പുറത്ത് വിടുമെന്നാണ് നടിയോടടുത്തുള്ള വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. സംഭവത്തില്‍ നാനി ഇതുവരെ പ്രതികരിച്ചില്ല.

ജീവിതത്തില്‍ നന്നായി അഭിനയിക്കുന്ന വ്യക്തിയാണ് നിങ്ങള്‍. സ്‌ക്രീനിലെ സ്വാഭാവിക നടന്‍. പക്ഷേ അതൊരു മുഖംമൂടിയാണ്. സിനിമയില്‍ അവസരം ലഭിക്കാന്‍ ഒരുപാട് കഷ്ടപ്പെട്ടയാളാണെന്ന് നിങ്ങള്‍ പറയാറുണ്ട്. അതുകൊണ്ട് ജനങ്ങള്‍ക്ക് നിങ്ങളോട് സഹതാപമാണ്. നിങ്ങള്‍ക്ക് ജീവിതത്തിലും നന്നായി അഭിനയിക്കാന്‍ അറിയാമെന്ന് അവര്‍ക്ക് അറിയില്ലല്ലോ.

ഈയടുത്ത് നിങ്ങള്‍ക്ക് ഒരു കുഞ്ഞ് ജനിച്ചു. ആശംസകള്‍. ഇനി നിങ്ങള്‍ നന്നായി ശ്രദ്ധിക്കണം. കാരണം നിങ്ങള്‍ ഒരുപാട് പെണ്‍കുട്ടികളെ ഉപയോഗിച്ചു. നിങ്ങള്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ പെണ്‍കുട്ടികളുടെ കണ്ണീര്‍ ഇതുവരെ തോര്‍ന്നിട്ടില്ല. ഒരു കാര്യം ഓര്‍ക്കൂ, ദൈവം എല്ലാം അറിയുന്നുണ്ട്. വൈകിയാണെങ്കിലും നിങ്ങള്‍ ചെയ്ത തെറ്റിന് ശിക്ഷ ലഭിക്കും- ശ്രീ റെഡ്ഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. തെലുഗ് സിനിമയെ ഏറെ സമ്മര്‍ദത്തിലാക്കിയിരിക്കുകയാണ് ശ്രീ റെഡ്ഡിയുടെ ആരോപണങ്ങളും പ്രതിഷേധവും.