വിവാദങ്ങളെ അവഗണിച്ച് ആരാധ്യയ്ക്ക് വീണ്ടും ആഷിന്‍റെ ചുംബനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വിവാദങ്ങളെ അവഗണിച്ച് ആരാധ്യയ്ക്ക് വീണ്ടും ആഷിന്‍റെ ചുംബനം

പാപ്പരാസികളുടെ പ്രധാന ഇരയായ ആഷ് പുതിയ ഇന്‍സ്റ്റ ചിത്രം പുറത്ത് വിട്ടു. മകളോടൊപ്പം ഉള്ള തന്‍റെ ചിത്രങ്ങള്‍ പങ്ക് വയ്ക്കുന്നതില്‍ ആഷ് മടി കാണിക്കാറില്ല. കഴിഞ്ഞ കാന്‍ ഫെസ്റ്റിനിടയില്‍ ഐശ്വര്യ ആരാധ്യയുടെ ചുണ്ടുകളില്‍ ചുംബിച്ചതു വിവാദമായിരുന്നു. അത് മറന്നു വരുമ്പോഴാണ് ഡിസ്‌നികാസിലിന്റെ മുന്നിൽ വച്ച് മകളുടെ അധരങ്ങളില്‍ ചുംബിക്കുന്ന ചിത്രം ആഷ് പങ്കു വച്ചിരിക്കുന്നത്. 

അഭിഷേക് ബച്ചന്‍ റഷ്യയില്‍ ഫുട്‌ബോള്‍ ലോകകപ്പിന്റെ തിരക്കിലാണ്. ഭാര്യ ഐശ്വര്യയാകട്ടെ മകളുടെ കൂടെ പാരീസില്‍ ഡിസ്‌നിലാന്‍ഡ് കാണുകയാണ്. കുഞ്ഞിന്റെ അധരങ്ങളില്‍ അമ്മ ഇങ്ങനെ ചുംബിക്കുന്നതു ശരിയല്ല എന്നായിരുന്നു ഒരു വിഭാഗത്തിന്റെ വാദം. എന്നാല്‍ വിമര്‍ശനങ്ങളെയെല്ലാം കാറ്റില്‍ പറത്തി ആഷ്  വീണ്ടും ആരാധ്യയുടെ അധരങ്ങളില്‍ ചുംബിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചരിക്കുകയാണ്. 

ഒരു ചടങ്ങിൽ പങ്കെടുക്കാനാണ് ഐശ്വര്യ പാരിസില്‍ എത്തിയത്. ജോലിക്കായി പുറത്തുപോകുമ്പോള്‍ മകളെയും ഒപ്പം കൂട്ടാറുണ്ട്. അങ്ങനെയുള്ള അവസരങ്ങളില്‍ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും ഐശ്വര്യ തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുകയും പതിവാണ്. മകളെ പിരിഞ്ഞു നില്‍ക്കാന്‍ കഴിയാത്ത  സ്വഭാവമുള്ള അമ്മയാണ് ഐശ്വര്യ എന്ന് അഭിഷേക് ബച്ചന്റെ മാതാവ് മുമ്പ് പറഞ്ഞിരുന്നു. ഐശ്വര്യയും ആരാധ്യയും ഒന്നിച്ചു നില്‍ക്കുന്ന ചിത്രം ആരാധകര്‍  ഏറ്റെടുത്തുകഴിഞ്ഞു. 

ഫണ്ണി ഖാനാണ് ഐശ്വര്യയുടേതായി പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം. ഗായികയാകണമെന്ന മകളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനുള്ള ഒരു അച്ഛന്റെ ശ്രമമാണ് ചിത്രം പറയുന്നത്. ഇതില്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത് ഐശ്വര്യ റായിയാണ്. ഫണ്ണിഖാനില്‍ ഐശ്വര്യയുടെ അച്ഛനായി അനില്‍ കപൂര്‍ എത്തുന്നു. ഓഗസ്റ്റ് മൂന്നിന് ചിത്രം റിലീസ് ചെയ്യും.