മരണത്തെ വെല്ലും  പ്രകടനവുമായി അജിത്‌

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

   മരണത്തെ വെല്ലും  പ്രകടനവുമായി അജിത്‌

ഡ്യൂപ്പില്ലാതെ ആക്ഷന്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍ പ്രശസ്തനാണ് അജിത്.  ശിവ സംവിധാനം ചെയ്യുന്ന ചിത്രം തല 57ന് വേണ്ടി അജിത് 29 നില കെട്ടിടത്തില്‍ നിന്ന് ഡ്യൂപ്പില്ലാതെ ചാടിയതാണ് പുതിയ വാര്‍ത്ത. ബള്‍ഗേറിയയിലെ ഷൂട്ടിങ്ങിനിടെയായിരുന്നു അജിതിന്റെ സാഹസിക പ്രകടനം. നേരത്തെ ഇതേ ചിത്രത്തിനായി അജിത് ബൈക്ക് സ്റ്റണ്ട് നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

അജിത്തിന്റെ കരിയറിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാകും തല 57. അജിത് ഇന്റര്‍പോള്‍ ഓഫീസറുടെ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്‌റോയ്  വില്ലന്‍. കാജല്‍ അഗര്‍വാള്‍ ആദ്യമായി അജിതിന്റെ നായികയായെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രം ഈ വര്‍ഷം തന്നെ തിയേറ്ററിലെത്തുമെന്നാണ് സൂചന.


LATEST NEWS