ഇവന് കിട്ടിയത് പോരെ എന്ന് പറഞ്ഞ് വരുന്നതിന് മുന്‍പ് ഒന്ന് വായിക്കൂ: അജു വര്‍ഗീസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇവന് കിട്ടിയത് പോരെ എന്ന് പറഞ്ഞ് വരുന്നതിന് മുന്‍പ് ഒന്ന് വായിക്കൂ: അജു വര്‍ഗീസ്

സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ പലപ്പോ!ഴും പ്രതികരിക്കാറുള്ള നടനാണ് അജു വര്‍ഗീസ്. മതത്തിന്റെ പേരില്‍ മനുഷ്യന്‍ തമ്മില്‍ തല്ലുമ്പോള്‍ അജു വീണ്ടും നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ്. ഫെയ്സ്ബുക്കിലൂടെയാണ് താരത്തിന്റെ പ്രതികരണം.

അജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പറയേണ്ട എന്ന് കരുതിയതാ, പക്ഷെ സത്യം ആണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കും എന്ന വിശ്വാസത്തോടെ.
നമ്മുടെ പൂര്‍വികന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച അതെ മാര്‍ഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു.
DIVIDE AND RULE -!

അതിനവര്‍ അന്നും ഇന്നും കണ്ടെത്തിയ ഏറ്റവും മൂര്‍ച്ചയുള്ള ആയുധം ആയിരുന്നു മതം.
തിരിച്ചറിയാന്‍ വൈകുന്നുണ്ടോ നമ്മള്‍? സ്‌കൂളുകളില്‍ നിന്ന് പഠിച്ച ബാലപാഠങ്ങള്‍ മാത്രം ഓര്‍ത്താല്‍ മതി.
United we STAND, Divided we FALL -!

(ഇവന് കിട്ടിയത് പോരെ എന്ന് ടൈപ്പ് ചെയ്യാന്‍ വരുന്നതിനു മുന്നേ, ഒരു വട്ടം കൂടി വായിച്ചു നോക്കും എന്ന് സമാധാനിക്കുന്നു)


 


LATEST NEWS