വര്‍ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ നടന്‍ അജുവര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

വര്‍ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ നടന്‍ അജുവര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക്

തിരുവനന്തപുരം: സമൂഹത്തെ ബാധിക്കുന്ന വിഷയങ്ങള്‍ പലപ്പോ!ഴും പ്രതികരിക്കാറുള്ള നടനാണ് അജു വര്‍ഗീസ്. സമൂഹത്തിലെ വര്‍ഗീയതയ്ക്കും അസഹിഷ്ണുതയ്ക്കുമെതിരെ നടന്‍ അജുവര്‍ഗീസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.നമ്മുടെ പൂര്‍വീകന്മാരെ തമ്മില്‍ തെറ്റിക്കാന്‍ ഉപയോഗിച്ച മാര്‍ഗം ഇന്നും പലരും നമ്മളിലും ഉപയോഗിക്കുന്നു. ഭിന്നിപ്പിച്ച് ഭരിക്കുന്നതിനായിരുന്നു അത്. അതിനവര്‍ അന്നും ഇന്നും കണ്ടെത്തിയ മൂര്‍ച്ചയുള്ള ആയുധം മതമാണെന്നും അജു വര്‍ഗീസില്‍ തന്റെ പോസ്റ്റില്‍ കുറിച്ചു.

പറയുന്നത് സത്യമാണെന്ന് തോന്നിയാല്‍ കൂടെ നില്‍ക്കുമെന്ന വിശ്വാസത്തോടെയാണ് അജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. തന്നെ തെറിവിളിക്കുന്നതിന് മുമ്പ് ഒരുവട്ടം കൂടി വായിക്കൂ എന്ന മുന്നറിയിപ്പും പോസ്റ്റില്‍ അജു നല്‍കുന്നു.

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട സമയത്ത് ആക്രമണത്തിനിരയായ നടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് അജു വര്‍ഗീസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ നടിയുടെ പേര് എടുത്ത് പറഞ്ഞിരുന്നു. ഇതിനെതിരെ സ്വകാര്യ വ്യക്തി കൊടുത്ത പരാതിയിന്മേല്‍ അജുവിനെതിരെ പൊലീസ് കേസെടുക്കുകയും നടിക്ക് പരാതിയില്ലാത്തതിനാല്‍ ഉടന്‍തന്നെ ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിരുന്നു


LATEST NEWS