ഹോ​ളി​വു​ഡ് ന​ട​ന്‍ ആ​ല്‍​ബ​ര്‍​ട്ട് ഫി​ന്നി അ​ന്ത​രി​ച്ചു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

 ഹോ​ളി​വു​ഡ് ന​ട​ന്‍ ആ​ല്‍​ബ​ര്‍​ട്ട് ഫി​ന്നി അ​ന്ത​രി​ച്ചു

ല​ണ്ട​ന്‍: പ്ര​ശ​സ്ത ഹോ​ളി​വു​ഡ് ന​ട​ന്‍ ആ​ല്‍​ബ​ര്‍​ട്ട് ഫി​ന്നി (82) അ​ന്ത​രി​ച്ചു. വെ​ള്ളി​യാ​ഴ്ച റോ​യ​ല്‍ മാ​സ്ഡെ​ന്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം. ബ്രി​ട്ട​ണി​ലെ പ്ര​മു​ഖ ന​ട​നാ​യി​രു​ന്ന ഫി​ന്നി 2011 മു​ത​ല്‍ വൃ​ക്ക​യി​ല്‍ അ​ര്‍​ബു​ദം ബാ​ധി​ച്ച്‌ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. അ​റു​പ​തോ​ളം സി​നി​മ​ക​ളി​ല്‍ വേ​ഷ​മി​ട്ടു. 

ഷേ​ക്സ്പീ​രി​യ​ന്‍ നാ​ട​ക​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യം രം​ഗ​ത്തേ​ക്ക് വ​ന്ന​ത്. 1963ല്‍ പുറത്തിറങ്ങിയ ടോം ജോണ്‍സ‌് എന്ന സിനിമയിലൂടെയാണ‌് അദ്ദേഹം ശ്രദ്ധേയനാകുന്നത‌്.

മര്‍ഡര്‍ ഓണ്‍ ദി ഓറിയന്റ‌് എക‌്സ‌്പ്രസ‌്, ദി ഡ്രസര്‍, എറിന്‍ ബ്രകോവിച്ച‌്, ജയിംസ‌് ബോണ്ട‌് പരമ്ബരയിലെ സ‌്കൈ ഫാള്‍ തുടങ്ങിയവയാണ‌് ഇദ്ദേഹത്തിന്റെ മറ്റു പ്രധാനപ്പെട്ട സിനിമകള്‍. വിന്‍സ‌്റ്റണ്‍ ചര്‍ച്ചില്‍, പോപ‌് ജോണ്‍ പോള്‍ II‌ തുടങ്ങിയവരായി ആല്‍ബര്‍ട് ഫിന്നി വേഷമിട്ടിട്ടുണ്ട‌്.

ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ്, എ​മ്മി പു​ര​സ്കാ​രം എ​ന്നി ക​ര​സ്ഥ​മാ​ക്കി. നാ​ല് ത​വ​ണ ഓ​സ്ക​റി​ന് നാ​മ​നി​ര്‍​ദേ​ശം ചെ​യ്യ​പ്പെ​ട്ടു.