നീയാണ് എന്റെ ഏറ്റവും വലിയ ‘ഹിറ്റ്’; അലംകൃതയ്ക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നീയാണ് എന്റെ ഏറ്റവും വലിയ ‘ഹിറ്റ്’; അലംകൃതയ്ക്ക് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

പൃഥ്വിരാജിന്റെ മകൾ അലംകൃതയ്ക്ക് ഇന്ന് പിറന്നാൾ. പൃഥ്വിരാജ് തന്നെയാണ് മകളുടെ ചിത്രം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ആദ്യമായാണ് മകളുടെ മുഴുവൻ ചിത്രം പൃഥ്വിരാജ് ഫെയ്സ്ബുക്കിലിടുന്നത്. കുട്ടിയുടെ മുഖം കാണിക്കാത്തതിന് ആരാധകർ പൃഥ്വിയോട് കാരണവും ചോദിക്കാറുണ്ടായിരുന്നു.

അച്ഛന്റേയും അമ്മയുടേയും അഭിമാനത്തിനും സന്തോഷത്തിനും കാരണം നീയാണെന്നും ഞങ്ങളുടെ ജീവിതത്തിന്റെ പ്രകാശമാണ് നീയെന്നുമാണ് മകൾക്ക് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് പൃഥ്വിരാജ് പറഞ്ഞത്. നീയാണ് എന്റെ ഏറ്റവും വലിയ 'ഹിറ്റ്' എന്നും പൃഥ്വിരാജ് പറയുന്നു.


LATEST NEWS