സ്വിം സ്യൂട്ടില്‍ നില്‍ക്കുന്ന അമല പോൾ; അമ്പരന്ന് ആരാധകർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സ്വിം സ്യൂട്ടില്‍ നില്‍ക്കുന്ന അമല പോൾ; അമ്പരന്ന് ആരാധകർ

തെന്നിന്ത്യന്‍ സിനിമയിൽ ഏറെ ആരാധകരുള്ള മലയാളിയായ നടിയാണ് അമല പോൾ. ആടൈ എന്ന സിനിമയിലൂടെ പ്രേക്ഷകരെ അൽഭുതപ്പെടുത്തിയിരുന്നു അമല. ചിത്രത്തില്‍ നഗ്നയായി പ്രത്യക്ഷപ്പെട്ടത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവെക്കാറുള്ള ചില ചിത്രങ്ങൾ വലിയ തരംഗം സൃഷ്ടിക്കാറുണ്ട്. 

അത്തരത്തില്‍ ഇന്‍സ്റ്റാഗ്രാമിലൂടെ നടി പുറത്ത് വിട്ട ഏറ്റവും പുതിയ ചിത്രങ്ങള്‍ കണ്ട് ആരാധകരും അമ്പരന്നിരിക്കുകയാണ്. സ്വിം സ്യൂട്ടില്‍ നില്‍ക്കുന്ന അമല പാറക്കെട്ടിന് മുകളിലേക്ക് വലിഞ്ഞ് കയറുന്നതാണ് ചിത്രങ്ങളിലുള്ളത്. ഇങ്ങനെയുള്ള എല്ലാ കാര്യങ്ങളും എന്നെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് എന്ന് പറഞ്ഞ് കൊണ്ടാണ് അമല ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.