ആമസോണി​​ന്റെ സൂപ്പർഹിറ്റ്​  സീരീസിൽ അഭിഷേക്​ ബച്ചനും നിത്യ മേനോനും ഒന്നിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആമസോണി​​ന്റെ സൂപ്പർഹിറ്റ്​  സീരീസിൽ അഭിഷേക്​ ബച്ചനും നിത്യ മേനോനും ഒന്നിക്കുന്നു

ബോളിവുഡ് നടൻ അഭിഷേക്​ ബച്ചനും തെന്നിന്ത്യൻ സൂപ്പർ നായിക നിത്യ മേനോനും ഒന്നിക്കുന്നു. ആമസോണി​​ന്റെ സൂപ്പർഹിറ്റ്​ സീരീസായ ബ്രീത്തിലാണ് ഇരുവരും ഒരുമിച്ചെത്തുന്നത്. മാധവൻ കേന്ദ്ര കഥാപാത്രമായ സൈക്കോളജിക്കൽ ത്രില്ലർ ബ്രീത്തിന്റെ രണ്ടാം സീസണിലാണ്​ ഇരുവരും ഒന്നിക്കുന്നത്. അബന്‍ഡാൻറിയ എൻറർടൈൻമെൻസിന്റെ ബാനറില്‍ വിക്രം മല്‍ഹോത്രയാണ് ബ്രീത്ത് നിര്‍മ്മിക്കുന്നത്.

ഇത്​ എ​​ന്റെ ആദ്യത്തെ വെബ്​ സീരീസാണ്​. ഏറെ പ്രതീക്ഷയോടെയാണ്​ ഇൗ അവസരത്തെ നോക്കിക്കാണുന്നതെന്നും നിത്യ മേനോൻ പറഞ്ഞു. കഥാപാത്രത്തെ കുറിച്ച്​ കൂടുതൽ വെളിപ്പെടുത്താൻ സാധ്യമല്ല. ഡിജിറ്റൽ മേഖലയിലേക്ക്​ പോവുന്നതി​​ന്റെ ത്രില്ലിലാണ്​. ബ്രീത്ത്​ ഒരുക്കിത്തരുന്നത്​ വലിയ കാൻവാസാണ്​. ഒരു അഭിനേത്രിയെന്ന നിലക്ക്​ വളരെ തൃപ്​തിയോടെയാണ്​ വെബ്​ സീരീസിലേക്ക്​ കടക്കുന്നതെന്നും നിത്യ കൂട്ടിച്ചേർത്തു.