മരുമകള്‍ മകളെ പോലെയല്ലേ : ബച്ചനോട് ആരാധകരുടെ  രോഷ പ്രകടനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

മരുമകള്‍ മകളെ പോലെയല്ലേ : ബച്ചനോട് ആരാധകരുടെ  രോഷ പ്രകടനം

മാര്‍ച്ച് 8 ന് ലോകവനിതാ ദിനത്തില്‍ സര്‍ക്കാരിന്റെ സ്വഛ് ശക്തി പദ്ധതിയെ പിന്തുണച്ചാണ് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍  സന്ദേശം പങ്കുവയ്ച്ചത്.പദ്ധതിയെ പിന്തുണച്ച ബച്ചന്‍ ജീവിതത്തിലെ പ്രധാനപ്പെട്ട നാല് വനിതകളുടെ ചിത്രം പങ്കുവയ്ച്ചു. ഭാര്യ ജയാ ബച്ചന്‍, മകള്‍ ശ്വേതാ ബച്ചന്‍, പേരക്കുട്ടികളായ നവ്യ നവേലി, ആരാധ്യ തുടങ്ങിയവരുടെ  കൂട്ടത്തില്‍  നിന്ന് മരുമകളും നടിയുമായ ഐശ്വര്യയെ ഒഴിവാക്കി

ബച്ചന്റെ ട്വീറ്റിനെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. മരുമകള്‍ മകളുടെ പോലെയല്ലേ എന്ന് ബച്ചനോട് ആരാധകര്‍ രോഷത്തോടെ ചോദിച്ചത്. മകളെയും മരുമകളെയും വേര്‍തിരിവോടെ കാണുന്ന സമൂഹത്തിന്റെ പ്രതിനിധിയാണ് ബച്ചന്‍ എന്ന് ചിലര്‍ അഭിപ്രായപ്പെട്ടു.


LATEST NEWS