അവതാരക ദുല്‍ഖര്‍ സല്‍മാനെന്ന് വിളിച്ചു ; നിവിന്റെ പ്രതികരണവും വീഡിയോയും വൈറല്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അവതാരക ദുല്‍ഖര്‍ സല്‍മാനെന്ന് വിളിച്ചു ; നിവിന്റെ പ്രതികരണവും വീഡിയോയും വൈറല്‍

പ്രേമത്തിലൂടെ തമിഴകത്തിന്റെ കൂടി പ്രീയതാരമായി നിവിന്‍പോളി മാറിയിരുന്നു.  പ്രമുഖ തമിഴ് ചാനലിന് നല്‍കിയ നിവിന്റെ അഭിമുഖം വാട്ട്‌സ്ആപ്പിലും മറ്റും വൈറലാകുകയാണ്. അഭിമുഖത്തിന് മുന്നോടിയായി നിവിനെ അവതാരക അഭിസംബോധന ചെയ്തത് ദുല്‍ഖര്‍ സല്‍മാന്‍ എന്നാണ്. സത്യത്തില്‍ നിവിന്റെ പ്രതികരണമറിയാന്‍ അഭിമുഖം നടത്തിയ വനിത ജേര്‍ണലിസ്റ്റ് ഒപ്പിച്ച വിദ്യ ആയിരുന്നു അത്. നിവിന്‍ ഭാവഭേദമൊന്നും കൂടാതെ അവതാരകയെ നോക്കിചിരിച്ചു.


നല്ല അഭിനയം, നിങ്ങള്‍ക്ക് സിനിമയില്‍ ഒരു കൈ നോക്കിക്കൂടെയെന്ന് നിവിന്‍ അവതാരകയോട് ചോദിച്ചു. വേറെ ആരോടെങ്കിലുമായിരുന്നു താനിത് പറഞ്ഞിരുന്നതെങ്കില്‍ അവര്‍ പരിപാടിയില്‍ നിന്നും ഇറങ്ങിപ്പോകുമായിരുന്നുവെന്നും നിവിനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നത് ഈ എളിമയാണെന്നുമായിരുന്നു അവതാരകയുടെ പ്രതികരണം.
 


LATEST NEWS