തന്റെ സിനിമയുടെ ആദ്യ ഷോ കാണാന്‍ ആഞ്ജലീന ജോളി എത്തിയത് അറ് മക്കള്‍ക്കൊപ്പം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

തന്റെ സിനിമയുടെ ആദ്യ ഷോ കാണാന്‍ ആഞ്ജലീന ജോളി എത്തിയത് അറ് മക്കള്‍ക്കൊപ്പം

തന്റെ സിനിമയുടെ അദ്യ ഷോ കാണാന്‍ ആഞ്ജലീന ജോളി എത്തിയത് അറ് മക്കള്‍ക്കൊപ്പമാണ്. ഫസ്റ്റ് ദെ കില്‍ഡ് മൈ ഫാദര്‍ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തിനാണ് ആഞ്ജലീന മക്കള്‍ക്കൊപ്പം എത്തിയത്. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കോളറാഡോയില്‍ നടന്ന ടെല്ലുറൈഡ് ഫിലിം ഫെസ്റ്റിവലിലായിരുന്നു.

ആഞ്ജലീനയ്ക്ക് ആറ് കുട്ടികളാണുള്ളത്. മഡോക്സ് , പാക്സ്, സാഹാറ, ശിലോഹ്, വിവെന്നി നോക്സ് എന്നിവരാണ് മക്കളുടെ പേരുകള്‍. ഇതില്‍ മൂന്നു കുട്ടികളെ വിയറ്റ്‌നാം, കംബോഡിയ, എത്യോപ്യ എന്നിവിടങ്ങളില്‍ നിന്ന് ദത്തെടുത്തതാണ്.

42കാരിയായ ആഞ്ജലീന തന്നെ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ചിത്രമാണ് ഫസ്റ്റ് ദെ കില്‍ഡ് മൈ ഫാദര്‍. പട്ടിണിയും പോരാട്ടങ്ങളും പാപ്പരാക്കിയ ഖമര്‍ റൂഷ് കാലത്തെ കംബോഡിയയുടെ കഥ പറയുന്ന ചിത്രമാണിത്.

ചിത്രത്തിലേയ്ക്ക് താരങ്ങളെ കണ്ടെത്താന്‍ ആഞ്ജലീന നടത്തിയ വിചിത്രമായ ഓഡിഷന്‍ വലിയ വിവാദമായിരുന്നു. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ലൗങ് യുങിനെ അവതരിപ്പിക്കാന്‍ ഒരു ബാലതാരത്തെ കണ്ടെത്താനായി വേറിട്ട ഒരു രീതിയാണ് ആഞ്ജലീനയും കാസ്റ്റിങ് ഡയറക്ടറും അവലംബിച്ചത്. ചിത്രത്തിന്റെ സഹ തിരക്കഥാകൃത്ത് കൂടിയായ ലൗങ് യുങ്ങിന്റെ വിവരണത്തിലൂടെയാണ് കഥ പുരോഗമിക്കുന്നത്. ഇരുവരും ചേര്‍ന്ന് വിവിധ ചേരികളിലെ സ്‌കൂളുകളിലും അനാഥാലയങ്ങളിലും സര്‍ക്കസ് കൂടാരങ്ങളിലും പോകും. എന്നിട്ട് കുട്ടികളെ വിളിച്ച് അവരുടെ മുന്നില്‍ കുറച്ച് പണം വയ്ക്കും. എന്നിട്ട് ഈ പണം കിട്ടിയാല്‍ അവര്‍ എന്തു ചെയ്യുമെന്ന് ചിന്തിക്കാന്‍ പറയും. ഇതിനുശേഷം പെട്ടന്ന് പണം തിരികെ എടുക്കും. അപ്പോള്‍ കുട്ടികളുടെ മുഖത്ത് തെളിയുന്ന ഭാവം നോക്കിയാണ് ആളെ തിരഞ്ഞെടുക്കുന്നത്.

വിചിത്രമായ ഈ മത്സരത്തില്‍ സ്രേ മോച്ച് എന്ന പെണ്‍കുട്ടിയാണ് വിജയിച്ചത്. അവള്‍ ഒരുപാട് നേരം പണം നോക്കിയിരുന്നു. പണം തിരിച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ വികാരങ്ങളുടെയും വിവിധ ഭാവങ്ങളുടെയും തള്ളിച്ചയായിരുന്നു മുഖത്ത്. ഈ പണം കിട്ടിയാല്‍ എന്തു ചെയ്യുമായിരുന്നു എന്ന ചോദ്യത്തിന് സങ്കടകരമായ മറുപടിയായിരുന്നു അവള്‍ നല്‍കിയത്: 'എന്റെ മുത്തച്ഛന്‍ മരിച്ചു. പണമില്ലാത്തതിനാല്‍ അദ്ദേഹത്തിന് നല്ലൊരു സംസ്‌കാരം ഒരുക്കാന്‍ കഴിഞ്ഞിരുന്നില്ല.'


LATEST NEWS