അനില്‍ കപൂറും മാധുരി ദീക്ഷിതും പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അനില്‍ കപൂറും മാധുരി ദീക്ഷിതും പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്നു

ബോളിവുഡിലെ എക്കാലത്തെയും സൂപ്പര്‍ ഹിറ്റ് ജോഡികളാണ് മാധുരി ദീക്ഷിതും അനില്‍ കപൂറും. പതിനേഴ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രണയ ജോഡികളായ അനില്‍ കപൂറും മാധുരി ദീക്ഷിതും വീണ്ടും ഒന്നിക്കുന്നു.

ഇന്ദ്രകുമാര്‍ സംവിധാനം ചെയ്യുന്ന 'ടോട്ടല്‍ ദമാല്‍' എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, റിതേഷ് ദേഷ്മുഖ്, അര്‍ഷദ് വര്‍സി, ജവേദ് ജഫ്രി എന്നിവരും എത്തുന്നു. രണ്ടായിരത്തില്‍ പുറത്തിറങ്ങിയ 'പുകാര്‍' എന്ന ചിത്രത്തിലാണ് താരജോഡികള്‍ അവസാനമായി ഒന്നിച്ചത്.