ആരാധകരുടെ ഉപദേശത്തിന് മറുപടിയുമായി അനുസിത്താര

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആരാധകരുടെ ഉപദേശത്തിന് മറുപടിയുമായി അനുസിത്താര

തിരുവനന്തപുരം:ടൊവിനോയുടെ പുറത്തിറങ്ങാനുള്ള ചിത്രമായ കുപ്രസിദ്ധ പയ്യനില്‍ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഇറങ്ങിയിരുന്നു. ഇതോടെ ഏറെ ആരാധകരുള്ള അനുവിന് ആരാധകര്‍ ചില ഉപദേശങ്ങള്‍ നല്‍കി. 

 

ചേച്ചീ ടൊവീനോ മച്ചാനുമായി കുറച്ച് ഗ്യാപ്പിട്ട് നിന്നാല്‍ മതിയെന്നായിരുന്നു ആരാധകന്റെ കമന്റ്. ഈ കമന്റിന് അനു സിത്താര നല്‍കിയത് ഞെട്ടിക്കുന്ന മറുപടിയാണ്. കുപ്രസിദ്ധ പയ്യന്റെ പോസ്റ്റര്‍ ചിത്രത്തില്‍ ഇരുവരും ഇന്റിമേറ്റായി നില്‍ക്കുന്ന ദൃശ്യം പങ്കുവച്ച് ഇത്രേം ഗ്യാപ്പ് മതിയോ എന്നായിരുന്നു അനു സിത്താരയുടെ മറുപടി. നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ അനുവിന്റെ കമന്റിനെ പിന്തുണച്ച് എത്തിയത്.