അപര്‍ണയുടെ ലൈവിന് മോശമായ രീതിയില്‍  കമന്റിട്ടയാള്‍ക്ക്  അസ്‌കര്‍ അലിയുടെ കടുത്ത മറുപടി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അപര്‍ണയുടെ ലൈവിന് മോശമായ രീതിയില്‍  കമന്റിട്ടയാള്‍ക്ക്  അസ്‌കര്‍ അലിയുടെ കടുത്ത മറുപടി

അപര്‍ണാ ബാലമുരളിയും അസ്‌കര്‍ അലിയും ആദ്യമായി ഒന്നിച്ച പുതിയ ചിത്രമാണ് കാമുകി.ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളിലെല്ലാം തന്നെ സജീവമായിരുന്നു അസ്‌കറും അപര്‍ണയും.അടുത്തിടെ ഇവര്‍ ഒന്നിച്ചെത്തിയ ഫേസ്ബുക്ക് ലൈവിനിടെ ഒരാള്‍ മോശമായ രീതിയില്‍ അപര്‍ണയ്‌ക്കെതിരെ കമന്റ് ചെയ്തിരുന്നു. തീര്‍ത്തും മോശമായ രീതിയില്‍  കമന്റിട്ടയാള്‍ക്ക് അപര്‍ണയുടെ നായകന്‍ അസ്‌കര്‍ അലി നല്‍കിയ മറുപടി ശ്രദ്ധേയമാകുന്നു


കാമുകിയുടെ പ്രൊമോഷന്റെ ഭാഗമായിട്ടായിരുന്നുഅപര്‍ണയും അസ്‌കറും ഫേസ്ബുക്ക് ലൈവില്‍ എത്തിയിരുന്നത്. ചിത്രം വിജയകരമായി മുന്നേറുന്നതിനിടെ അതിന്റെ സന്തോഷം പ്രേക്ഷകരോട് പങ്കുവെക്കുന്നതിന്റെ ഭാഗമായി കൂടിയായിരുന്നു ഇരുവരും ലൈവിലെത്തിയിരുന്നത്. 
സോഷ്യല്‍ മീഡിയയിലൂടെ നടിമാരെ ശല്ല്യം ചെയ്യുന്നത് ചിലയാളുകളുടെ ഹോബിയാണ്.ഇത്തവണ നടി അപര്‍ണാ ബാലമുരളിയായിരുന്നു ഇതിന് ഇരയായത്. അപര്‍ണയുടെ ഫേസ്ബുക്ക് ലൈവിന് ഇത്തവണ ഒരാള്‍ അശ്ലീല കമന്റിടുകയുണ്ടായി. തീര്‍ത്തു മോശമായ തരത്തിലാണ് നടിക്കെതിരെ ഇയാള്‍ കമന്റിട്ടിരുന്നത്. കമന്റുകള്‍ കൂടിയപ്പോള്‍ അതിനെല്ലാം മറുപടിയായി സഹതാരം അസ്‌കര്‍ അലി എത്തി

 

മലയാളികള്‍ക്ക് നല്ലൊരു സംസ്‌കാരമുണ്ട്. എന്നാല്‍ അത് കളയുന്ന രീതിയിലുളള കമന്റ്സ് വന്നാല്‍ മലയാളികളായ ആണ്‍കുട്ടികള്‍ക്കെല്ലാം തന്നെ ദേഷ്യം വരും.അതുകൊണ്ടാണ് ലൈവില്‍ ഒന്നു കൂടെ വരാന്‍ കാരണം,അസ്‌കര്‍ പറഞ്ഞു. ഒരുത്തന്‍ കമന്റ് ചെയ്തു.നിനക്കൊന്നും വേറെ പണിയില്ലേ, നിനക്കൊക്കെ അഭിനയിക്കാന്‍ അറിയാമോടി എന്ന്. ഒരിക്കലും പെണ്‍കുട്ടികളെ അധിക്ഷേപിക്കരുത്. ഇങ്ങനെ ചെയ്യുന്നവരെ കൈയ്യില്‍ കിട്ടിയാല്‍ തല്ലുകയാണ് പതിവ്. നമ്മുടെ മുന്നില്‍ വന്നാല്‍ അത് ചെയ്യേണ്ട കാര്യമാണ്,അസ്‌കര്‍ ലൈവില്‍ പറഞ്ഞു.

 

നിനക്കതിന് അഭിനയിക്കാന്‍ അറിയാമോടി ശവമേ' എന്നാണ് വേറൊരാളുടെ കമന്റ്. വീട്ടിലുളള എല്ലാവരും മരിക്കും.സ്വന്തം കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ അവരെ ശവമേ എന്ന് ഇവന്‍ വിളിക്കുമോ? നീ ഓര്‍ക്കേണ്ടൊരു കാര്യമുണ്ട്! പിടിച്ച് അടി തന്നാല്‍ മോശമാകും.സിനിമയില്‍ അഭിനയിക്കുന്ന ഞങ്ങള്‍ക്കും വീട്ടുകാര്‍ ഒകെയുണ്ട്. ഞാന്‍ പറഞ്ഞത് കുറച്ച് മോശമായി പോയെന്ന ബോധ്യമുണ്ട്. നമ്മള്‍ പ്രതികരിക്കണം.സിനിമ മോശമാണെങ്കില്‍ അതിനെ വിമര്‍ശിക്കാം.

 

 

എന്നാല്‍ അതില്‍ അഭിനയിക്കുന്ന ആളുകളെ ചീത്ത വിളിക്കരുത്. നമ്മുക്ക് പരിചയമില്ലാത്ത പെണ്‍കുട്ടികളെ എടീ എന്നൊക്കെ വിളിക്കുന്നത്. ചുട്ട അടികൊളളാത്തതു കൊണ്ടാണ്. ഇതൊരു അഹങ്കാരമായി പറയുന്നതല്ല. കൂടെ ഉളളവരെ സംരക്ഷിക്കേണ്ടതും അവരെ എന്തെങ്കിലും പറഞ്ഞാല്‍ തിരിച്ചുപറയേണ്ടതും കേരളത്തിലെ ആണ്‍പിള്ളേരുടെ സംസ്‌കാരമാണ്. അസ്‌കര്‍ ലൈവില്‍ പറഞ്ഞു. അസ്‌കറിന്റെ മറുപടി സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധേയമായിരിക്കുകയാണ്.