അറം-2 വരുന്നു : ഇത്തവണ രാഷ്ട്രീയ നേതാവായി ലേഡി സൂപ്പര്‍ സ്റ്റാര്‍ എത്തുന്നു

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അറം-2 വരുന്നു : ഇത്തവണ രാഷ്ട്രീയ നേതാവായി ലേഡി സൂപ്പര്‍ സ്റ്റാര്‍ എത്തുന്നു

നയന്‍താര ചെയ്തതില്‍ ഏറ്റവും ശക്തമായ കഥാപാത്രത്തിലൊന്നാണ് അറം സിനിമയിലേത്. കളക്ടര്‍ വേഷത്തിലെത്തിയ താരത്തിന്റെ പ്രകടനം മികവുറ്റതായിരുന്നു. നിരവധി അവാര്‍ഡുകളാണ് ഈ ചിത്രത്തിന്റെ പേരില്‍ നയന്‍സ് സ്വന്തമാക്കിയത്.

ഇപ്പോള്‍ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാനാണ് തീരുമാനം. ഇത്തവണ രാഷ്ട്രീയ നേതാവായാണ് നടിയുടെ വരവ്. ഗോപി നൈനാര്‍ സംവിധാനം ചെയ്ത് കെ.രാജേഷ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെപ്തംബറോടെ തുടങ്ങാനാണ് പദ്ധതി.

ഇമൈകാ നൊടികള്‍, കലൈയുതിര്‍ കാലം, കൊലമാവ് കോകില തുടങ്ങിയവയാണ് നയന്‍സ് കരാര്‍ ഒപ്പിട്ടിരിക്കുന്ന ചിത്രങ്ങള്‍. ഇതിന് ശേഷമാകും അറം-2 വിന്റെ ചിത്രീകരണം ആരംഭിക്കുക


LATEST NEWS