റമദാൻ കാലത്ത് എ. ആർ റഹ്‌മാന് ഇഫ്താർ വിരുന്ന് ഒരുക്കി കാൻ ഫിലിം ഫെസ്റ്റിവൽ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

റമദാൻ കാലത്ത് എ. ആർ റഹ്‌മാന് ഇഫ്താർ വിരുന്ന് ഒരുക്കി കാൻ ഫിലിം ഫെസ്റ്റിവൽ

എ.ആർ. റഹ്മാന് കാൻ ഫെസ്റ്റിവലിൽ ഇഫ്താർ വിരുന്നൊരുക്കി അധികൃതർ. ഫ്രാന്‍സിലാണ് കാന്‍ ഫെസ്റ്റിവൽ അരങ്ങേറുന്നത്. കാന്‍ വേദിയിൽ എആർ റഹ്മാൻ നോമ്പു തുറക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
റഹ്മാന്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കുവെച്ചത്. റഹ്മാന്റെ ഇഫ്ത്താർ ചിത്രം ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. സർ, ഞങ്ങൾ താങ്കളെ സ്നേഹിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയാണ് ആരാധകരുടെ കമന്റുകൾ. 
കയ്യില്‍ ആപിള്‍ ജ്യൂസും മേശയില്‍ സാലഡും ഒരുക്കി വച്ചിരിക്കുന്ന ചിത്രമാണ് പോസ്റ്റ് ചെയ്തത്. കാന്‍ ഫെസ്റ്റിവല്‍ അധികൃതരാണ് അദ്ദേഹത്തിന് ഇഫ്താർ വിരുന്നൊരുക്കിയത്. റഹ്മാന്‍ തന്നെ സംവിധാനം നിർവഹിച്ച ഇന്ത്യയുടെ ആദ്യ വെര്‍ച്വല്‍ റിയാലിറ്റി ചിത്രമായ ‘ലേ മസ്‌കി’ന്റെ പ്രചരണാര്‍ഥമാണ് അദ്ദേഹം കാനിലെത്തിയത്.


LATEST NEWS