ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട: അരുൺ ഗോപി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട: അരുൺ ഗോപി

പൊലീസിനും സര്‍ക്കാരിനുമെതിരെ  വിമര്‍ശനവുമായി  സംവിധായകന്‍ അരുണ്‍ ഗോപി. പി.കെ ശശി എം.എൽ.എയ്ക്കെതിരായ യുവതിയുടെ പരാതിയിൽ നടപടി നീണ്ടുപോകുന്നതും കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരുക്കുന്ന മറ്റ് സംഭവവികാസങ്ങളുടെയും പശ്ചാത്തലത്തിൽ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അരുണ്‍ ഗോപി തുറന്നടിച്ചത് ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാന്‍ കാട്ടിയ താല്‍പര്യം മറ്റുചിലർ ഉൾപ്പെടുമ്പോൾ എന്തുകൊണ്ട് ഇല്ലാതാകുന്നുവെന്ന് അരുൺ ഗോപി ചോദിക്കുന്നു. പോസ്റ്റില്‍ സിനിമയിലെ വനിതാ സംഘടനയേയും പരോക്ഷമായി അരുണ്‍ ഗോപി വിമര്‍ശിച്ചിട്ടുണ്ട് ‘ഇപ്പോൾ ആർക്കും അവൾക്കൊപ്പം നിൽക്കണ്ട, അവൾക്കൊപ്പം എന്ന ക്യാംപയിനുമില്ല... പീഡിപ്പിച്ചവനെയല്ല ആസൂത്രണം ചെയ്തു എന്ന് ക്രിമിനൽ ആരോപിച്ച ആളിനെ പോലും ഒരു തെളിവുമില്ലാതെ അറസ്റ്റ് ചെയ്യാൻ വീരം കാണിച്ച പൊലീസും ഗവൺമെന്റും മൗനവൃതത്തിൽ...എത്ര മനോഹരം!! എന്നും ഇപ്പോഴും ഇരയാക്കപ്പെടുന്നവർക്കൊപ്പം.’–അരുൺ ഗോപി പറയുന്നു