ബാഹുബലിയുടെ ആധാര്‍ കാര്‍ഡ് കണ്ടു ഞെട്ടരുത്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബാഹുബലിയുടെ ആധാര്‍ കാര്‍ഡ് കണ്ടു ഞെട്ടരുത്

പ്രഭാസ് എന്ന താരത്തിന്‍റെ താരമൂല്യം ഉയരങ്ങളില്‍ എത്തിച്ച സിനിമയാണ് ബാഹുബലി. പ്രഭാസിന്റെ ബാഹുബലി ലുക്കിനും സ്റ്റൈലിനും ആരാധികമാരും ഇഷ്ടംപോലെയായി. അന്യരാജ്യങ്ങളിലും മറ്റും ബാഹുബലി സൃഷ്‌ടിച്ച ഓളം ഇതുവരെ തീര്‍ന്നിട്ടില്ല. പൗരുഷത്തിന്റെ പ്രതീകമായ ബാഹുബലി പോലും ആധാറിനു മുന്നില്‍ കീഴടങ്ങിയ സ്ഥിതിയാണിപ്പോള്‍. 

സമൂഹമാധ്യമത്തിലും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും വൈറലായിക്കൊണ്ടിരിക്കുകയാണ് പ്രഭാസിന്റെ ആധാര്‍ ഐ.ഡി  കാര്‍ഡ്‌. ആദ്യ കാഴ്ചയിൽ ആരായാലും ബാഹുബലിയോ? ഇതോ? എന്ന് ചോദിച്ചുപോകും. തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന ആധാറിലെ ഫോട്ടോയുടെ അവസ്ഥ അത്ര ദയനീയമാണ്. പിഴവുകളും ഫോട്ടോ മാറലും ആധാറിലെ സ്ഥിരം കാഴ്ചകളാണ്. അതിന്റെ ഇടയിലേക്കാണ് ബാഹുബലി പ്രഭാസിന്റെ ആധാറിന്റെ കോപ്പിയും വൈറൽ കാഴ്ച്ച ആയിരിക്കുന്നത്.