അങ്ങനെയെങ്കില്‍ ബിരിയാണിയും വേണ്ടാ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

അങ്ങനെയെങ്കില്‍ ബിരിയാണിയും വേണ്ടാ

സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് നിറുത്തലാക്കുന്നുണ്ടെങ്കില്‍ ബിരിയാണിയും വേണ്ടെന്ന്. തമിഴ്‌നാടിന്റെ തനതു സംസ്‌കാരത്തിന്റെ ഭാഗമായ ജെല്ലിക്കെട്ട് അപകട വിനോദമായതിനാല്‍ നിറുത്തലാക്കണമെന്നായിരുന്നു സുപ്രീംകോടതി വിധി. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നതിന്റെ പേരിലാണ് ജെല്ലിക്കെട്ട് നിരോധിക്കുന്നത്. അങ്ങനെയെങ്കില്‍ ബിരിയാണിയും മൃഗങ്ങളെ കൊന്നാണ് തയാറാക്കുന്നത്. അതും റദ്ദാക്കണം. തമിഴ്‌നാട്ടില്‍ കാളകളെ ദൈവമായാണ് കാണുന്നത്. ജെല്ലിക്കെട്ടില്‍ അവയെ ഉപദ്രവിക്കുകയല്ല മെരുക്കുകയാണ് ചെയ്യുന്നതെന്നും കമല്‍ പറയുന്നു. വീരുമാണ്ടി എന്ന ചിത്രത്തില്‍ ഒരു ജെല്ലിക്കെട്ടുകാരനായി എത്തിയിരുന്നു കമല്‍.