കൊച്ചി മള്‍ടിപ്ലക്സുകളില്‍ റെക്കോര്‍ഡുമായി ബാഹുബലി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

കൊച്ചി മള്‍ടിപ്ലക്സുകളില്‍ റെക്കോര്‍ഡുമായി ബാഹുബലി

എസ്.എസ് രാജമൗലി ഒരുക്കിയ ബാഹുബലി 2 കണ്‍ക്ലൂഷന്‍ തരംഗമായിരിക്കുകയാണ്. കേരള ബോക്സ്ഒാഫീസിലും ബാഹുബലി കത്തിക്കയറി. രണ്ടാഴ്ചയ്ക്കകം 50 കോടിയുടെ മുകളിലാണ് ബാഹുബലി കേരളത്തില്‍ നിന്ന് നേടിയിരിക്കുന്നത്. കൊച്ചി മള്‍ട്ടിപ്ലക്സുകളില്‍ റെക്കോര്‍ഡ് സൃഷ്ടിച്ചിരിക്കുകയാണ് ചിത്രം.

19 ദിനത്തില്‍ 3 കോടി രൂപ കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നു മാത്രമായി ചിത്രം നേടിക്കഴിഞ്ഞു. മള്‍ട്ടിപ്ലക്സുകളില്‍ നിന്ന് ഏറ്റവും വേഗത്തില്‍ 3 കോടി എന്ന റെക്കോഡും ഇപ്പോള്‍ ബാഹുബലിക്കാണ്.
കൊച്ചി മള്‍ട്ടിപ്ലക്സിലെ മൊത്തം കളക്ഷനില്‍ ജംഗിള്‍ ബുക്കും പുലിമുരുകനും മാത്രമാണ് ഇപ്പോള്‍ ബാഹുബലിക്കു മുന്നിലുള്ളത്.


LATEST NEWS