നന്ദമുരി ബാലകൃഷ്ണ വീണ്ടും വിവാദത്തില്‍

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

നന്ദമുരി ബാലകൃഷ്ണ വീണ്ടും വിവാദത്തില്‍

അനന്തപുര്‍: തെലുങ്ക് സിനിമാ താരവും തെലുങ്കു ദേശം പാര്‍ട്ടി നേതാവുമായ നന്ദമുരി ബാലകൃഷ്ണ ആരാധകനെ തല്ലി വീണ്ടും വിവാദത്തില്‍. അനന്തപുര്‍ ജില്ലയില്‍ പ്രചരണത്തിനെത്തിയ താരത്തെ കാണാന്‍ തിരക്കുകൂട്ടിയ ആരാധകരില്‍ ഒരാളെ ബാലകൃഷ്ണ മര്‍ദിക്കുന്ന ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തിരക്കിനിടെ താരത്തെ ഉന്തിയ ആരാധകനെ ബാലകൃഷ്ണ കൈനീട്ടിയടിക്കുകയായിരുന്നു.

Slapping Star #Balayya #Balakrishna pic.twitter.com/tfiVo2zFMF

— Jagan Reddy (@jaganreddy85) October 3, 2017

57 കാരനായ ബാലകൃഷ്ണ ഇതാദ്യമായല്ല ആരാധകരെ തല്ലി വിവാദത്തിലാകുന്നത്. കഴിഞ്ഞ ഓഗസ്റ്റില്‍ ആന്ധ്രാപ്രദേശിലെ നന്ദ്യാലില്‍ നടന്ന പൊതുചടങ്ങിനിടെ ആരാധകനെ മര്‍ദിച്ചതും വിവാദമായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങളും സോഷ്യല്‍ മീഡയയില്‍ വൈറലായിരുന്നു. ആരാധകര്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ അവരിലൊരാള്‍ അബദ്ധത്തില്‍ ബാലകൃഷ്ണയുടെ ദേഹത്തേക്ക് വീണതോടെ താരം അയാളെ മര്‍ദിക്കുകയും പിടിച്ച് തള്ളുകയുമായിരുന്നു.

#Balakrishna aka #Balayya Slapping Mission100 faces Update  pic.twitter.com/kzMuuqs9r8

— KHIREN™  (@Followkhiren) August 17, 2017

‘ജയ് സിന്‍ഹ’ എന്ന സിനിമയുടെ സെറ്റില്‍ ഷൂ ലേസ് കെട്ടുന്നതിനിടെ സഹായിയെയും ബാലകൃഷ്?ണ മര്‍ദിച്ചിരുന്നു. മുന്‍ മുഖ്യമന്ത്രിയും ദക്ഷിണേന്ത്യന്‍ താരരാജാവുമായ എന്‍.ടി രാമറാവു  വിന്റെ മകനായ ബാലകൃഷ്ണ ആരാധകര്‍ക്കിടയില്‍ ‘ബാലയ്യ’ എന്നാണ് അറിയപ്പെടുന്നത്


LATEST NEWS