ഒന്നാം പിറന്നാള്‍ വരും മുന്‍പേ താരപുത്രന്  പിതാവിന്റെ വക കിടിലന്‍ സമ്മാനം

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ഒന്നാം പിറന്നാള്‍ വരും മുന്‍പേ താരപുത്രന്  പിതാവിന്റെ വക കിടിലന്‍ സമ്മാനം

ഒന്നാം പിറന്നാള്‍ വരും മുന്‍പേ താരപുത്രന്  പിതാവിന്റെ വക കിടിലനൊരു സമ്മാനം. ബോളിവുഡ് താരദമ്പതികളായ സെയ്ഫ് അലി ഖാന്റെയും കരീന കപൂറിന്റെയും മകന്‍ തൈമൂറിന് അടുത്ത മാസം ഒന്നാം പിറന്നാളാണ്. അടുത്ത മാസമാണ് കുഞ്ഞു തൈമൂറിന്റെ ഒന്നാം പിറന്നാള്‍ എങ്കിലും അതിന് മുമ്പ് തന്നെ പിതാവിന്റെ വക കിടിലനൊരു സമ്മാനം കിട്ടിയിരിക്കുകയാണ്.

1.30 കോടി രൂപയുടെ ജീപ്പാണ് സെയ്ഫ് തൈമൂറിന് നല്കിയിരിക്കുന്നത്. ശിശുദിനത്തിലാണ് സെയ്ഫ് സമ്മാനം നല്‍കിയത്. ശിശുദിനത്തിന് മകന് കിടിലന്‍ സമ്മാനം നല്‍കുമെന്ന് സെയ്ഫ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. തന്റെ വാക്ക് പാലിച്ചിരിക്കുകയാണ് ബോളിവുഡ് സൂപ്പര്‍ താരം. അടുത്ത മാസം 20നാണ് തൈമൂറിന്റെ ഒന്നാം പിറന്നാള്‍. അതിന്റെ ആഘോഷങ്ങള്‍ ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചെറി റെഡ് നിറത്തിലുള്ള ജീപ്പില്‍ ബേബി സീറ്റടക്കമാണ് നിര്‍മ്മിച്ചിരിക്കുന്നത്. തൈമൂറിന് ഇത് ഇഷ്ടമാവുമെന്നാണ് സെയ്ഫ് പറയുന്നത്. ഇത് അവന് വേണ്ടിയാണെന്നും അവനെയും കൊണ്ട് പുതിയ വാഹനത്തില്‍ യാത്ര പോവുന്നതിന്റെ ആകാംഷയിലാണെന്നും സെയ്ഫ് പറയുന്നു.

ബോളിവുഡിലെ താരദമ്പതികളായ സെയ്ഫ് അലി ഖാന്‍ കരീന കപൂര്‍ ദമ്പതികളുടെ മകനാണ് തൈമൂര്‍ അലി ഖാന്‍. ജനനം മുതല്‍ വാര്‍ത്തകളില്‍ കുടുങ്ങിയ താരപുത്രന്‍ 2016 ഡിസംബറിലായിരുന്നു ജനിച്ചിരുന്നത്. ഇപ്പോള്‍ പ്രായം പതിനൊന്ന മാസം മാത്രമാണെങ്കിലും പൊതുപരിപാടികളില്‍ അമ്മ കരീനയ്‌ക്കൊപ്പം വരുന്നത് പതിവാണ്. മാത്രമല്ല, ജനിച്ച് എട്ട് മാസങ്ങള്‍ക്കുള്ളില്‍ തൈമൂര്‍ ബോളിവുഡിലേക്കും അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ്. പ്രസവത്തിന് ശേഷം കരീന അഭിനയിക്കുന്ന സിനിമയിലാണ് തൈമൂറിനും വേഷം കിട്ടിയിരിക്കുന്നത്. കരീനയുടെ പുതിയ സിനിമ വീരെ ദി വെഡിങ്ങ് എന്ന സിനിമയിലാണ് തൈമൂര്‍ മുഖം കാണിക്കുന്നത്.


LATEST NEWS