സംവിധായകന്‍ ബേസിലിന്റെ വിവാഹനിശ്ചയ വീഡിയോ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

സംവിധായകന്‍ ബേസിലിന്റെ വിവാഹനിശ്ചയ വീഡിയോ

കുഞ്ഞിരാമായണം, ഗോദ എന്നീ സിനിമകളുടെ സംവിധായകന്‍ ബേസില്‍ ജോസഫിന്റെ വിവാഹനിശ്ചയ വീഡിയോ പുറത്തിറങ്ങി. വിവാഹനിശ്ചയ വേളയിലെ അപൂര്‍വ രംഗങ്ങള്‍ കോര്‍ത്തിണക്കിയാണ് വിഡിയോ ഒരുക്കിയിരിക്കുന്നത്.

കോട്ടയം തോട്ടക്കാട് മാര്‍ അപ്രേം പളളിയിലായിരുന്നു നിശ്ചയം നടന്നത്. കോട്ടയം പുതുപ്പള്ളി ചിറപ്പുറത്ത് സാമുവല്‍-സാറാമ്മ ദമ്പതികളുടെ മകള്‍ എലിസബത്താണ് വധു. ആഗസ്റ്റ് 17ന് സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ചെറിയ പള്ളിയിലാണ് വിവാഹം.

ഏഴു വര്‍ഷം നീണ്ട പ്രണയത്തിനൊടുവിലാണ് കോട്ടയംകാരിയായ എലിസബത്തിനെ വയനാട് സ്വദേശി ബേസില്‍ വിവാഹം ചെയ്യുന്നത്.

ബേസില്‍ തിരുവനന്തപുരത്ത് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് പഠിക്കുമ്പോള്‍ രണ്ടു വര്‍ഷം ജൂനിയറായിരുന്നു എലിസബത്ത്.

സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളി വികാരി ഫാ. ജോസഫ് പള്ളിപ്പാട്ടിന്റെയും റിട്ട. അധ്യാപിക തങ്കമ്മയുടെയും രണ്ടു മക്കളില്‍ ഇളയവനാണ് ബേസില്‍. ഫാ. ജോസഫിന്റെ കാര്‍മികത്വത്തിലായിരിക്കും വിവാഹം.


LATEST NEWS