‘ഭൈരവ’യുടെ റിലീസ് തടയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

‘ഭൈരവ’യുടെ റിലീസ് തടയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : വിജയ് നായകനാകുന്ന തമിഴ് ചലച്ചിത്രം 'ഭൈരവ'യുടെ റിലീസ് തടയില്ലെന്ന് യൂത്ത് കോണ്‍ഗ്രസ്. മലയാളം സിനിമകള്‍ 19 മുതല്‍ പ്രദര്‍ശിപ്പിക്കാന്‍ തീരുമാനിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. വ്യാഴാഴ്ചയാണ് ഭൈരവയുടെ റിലീസ്. മലയാള സിനിമ റിലീസ് ചെയ്യാതെ സമരം ചെയ്യുന്ന തീയേറ്റര്‍ ഉടമകള്‍ അന്യഭാഷ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചാല്‍ തടയുമെന്നായിരുന്നു യൂത്ത് കോണ്‍ഗ്രസിന്റെ നിലപാട്. ഇതിനെതിരെ വിജയ്യുടെ ആരാധകരും പ്രതികരിച്ചിരുന്നു. എന്നാല്‍ സംസ്ഥാനത്തെ എ ക്ലാസ് തീയറ്ററുകളെ ഒഴിവാക്കി പുതിയ സിനിമകള്‍ റിലീസ് ചെയ്യാന്‍ വിതരണക്കാരും നിര്‍മ്മാതാക്കളും തീരുമാനച്ചതോടെ യൂത്ത് കോണ്‍ഗ്രസ് നിലപാട് മാറ്റുകയായിരുന്നു.  


LATEST NEWS