ആക്ഷന്‍ ത്രില്ലര്‍ ചട്ടക്കൂടില്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദർ

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ആക്ഷന്‍ ത്രില്ലര്‍ ചട്ടക്കൂടില്‍ മോഹന്‍ലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദർ

മോഹന്‍ലാലിന്റെ പുതിയ ചിത്രം ബിഗ് ബ്രദറിന്റെ ട്രെയിലറെത്തി. മോഹന്‍ലാലിനെ നായകനാക്കി സിദ്ധിഖ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് ബിഗ് ബ്രദര്‍. ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന ചിത്രത്തിന് ശേഷം മോഹന്‍ലാലും സിദ്ധിഖും ഒന്നിക്കുന്ന ചിത്രമാണിത്.

ആക്ഷന്‍ ത്രില്ലര്‍ ചട്ടക്കൂടില്‍ ഒരുക്കിയിരിക്കുന്ന ചിത്രത്തിന്റെ സസ്പെന്‍സ് നിലനിര്‍ത്തിയാണ് ട്രെയിലറും എത്തിയിരിക്കുന്നത്. വിയറ്റ്‌നാം കോളനിയാണ് സിദ്ധിഖിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച ആദ്യ ചിത്രം. ബോളിവുഡ് താരം അര്‍ബാസ് ഖാനും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്.

അനൂപ് മേനോന്‍, ഹണി റോസ്, മിര്‍ണ മേനോന്‍, സാന്റാ ടിടൂസ്, ഗാധ, സിദ്ധിഖ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, സര്‍ജാനോ ഖാലിദ്, ഇര്‍ഷാദ്, ടിനോ ടോം എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ദീപക് ദേവാണ് സംഗീതം.