ബോക്‌സ്ഓഫീസ് റിക്കാര്‍ഡുകള്‍ തകര്‍ത്ത് ‘ദംഗല്‍’  : കളക്ഷന്‍ 350 കോടി ആയി

വാര്‍ത്തകള്‍ തത്സമയം ലഭിക്കാന്‍

ബോക്‌സ്ഓഫീസ് റിക്കാര്‍ഡുകള്‍ തകര്‍ത്ത് ‘ദംഗല്‍’  : കളക്ഷന്‍ 350 കോടി ആയി

മുംബൈ : ആമിര്‍ ഖാന്‍ നായകനായെത്തിയ ബോളിവുഡ് ചലച്ചിത്രം 'ദംഗല്‍' ബോക്‌സ്ഓഫീസ് റിക്കാര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്നു. ചിത്രത്തിന്റെ കളക്ഷന്‍ 350 കോടി ആയി. റിലീസ് ചെയ്ത് 19 ദിവസത്തിനുള്ളിലാണ് ദംഗലിന്റെ ഈ റിക്കാര്‍ഡ് നേട്ടം. 

ഗുസ്തിക്കാരനായ മഹാവീര്‍ ഫോഗട്ടിന്റെ ജീവിതത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ ചിത്രത്തില്‍ സാക്ഷി തന്‍വാര്‍, ഫാത്തിമ സന ഷെയ്ഖ്, സാനിയ മല്‍ഹോത്ര തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍. ഡിസംബര്‍ 23നു പ്രദര്‍ശനത്തിനെത്തിയ ദംഗല്‍ ആദ്യ വാരം 197.54 കോടി രൂപയും രണ്ടാം വാരം 106.84 കോടി രൂപയുമാണ് നേടിയത്.


LATEST NEWS